ഗുണമോ മെച്ചം, വിലയോ തുച്ഛം

By ആതിര മുരളി .13 12 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് മഹാമാരി ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് വഴിയോര കച്ചവടക്കാരെയായിരിക്കും. എങ്കിലും ആ സാഹചര്യവും അതിജീവിച്ച് മുന്നേറുന്നവര്‍അനവധിയാണ്. അക്കൂട്ടത്തില്‍ ഒരു ചായക്കടയുണ്ട് മണക്കാട്. കോവിഡ് സമയത്തും വിലയില്‍ ഒരു മാറ്റവും വരുത്താത്ത തിരുലക്ഷ്മി ടീ സ്റ്റാള്‍. ആറുവര്‍ഷമായി വെറും രണ്ട് രൂപയ്ക്കാണ് ഇവിടെ ചായകടികള്‍ വില്‍ക്കുന്നത്. നല്ല തേനൂറും ഉണ്ണിയപ്പത്തിനും വടയ്ക്കും ബജികള്‍ക്കുംമെല്ലാം ഇവിടെ വെറും രണ്ട് രൂപയാണ്. വലിപ്പം അല്‍പ്പം കുറവാണെങ്കിലും രുചിക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് തിരുലക്ഷ്മി ടീ സ്റ്റാള്‍ ഉടമ പാര്‍ത്ഥിപന്‍ പറയുന്നു.

 

തിരുലക്ഷ്മി ടീ സ്റ്റാളില്‍ പാര്‍ത്ഥിപന്‍    ഫോട്ടോ : വിഷ്ണു ഗണേശന്‍

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ ആളുകളും രണ്ടു രൂപയുടെ ചായക്കടികള്‍ കഴിക്കാന്‍ തിരുലക്ഷ്മി ടീ സ്റ്റാളില്‍ എത്തുന്നു. പരിപ്പുവട, ഉഴുന്നുവട, മുളകുബജി, വാഴയ്ക്ക ബജി, കത്തിരിക്ക ബജി, പപ്പട ബജി, കാരവട, എന്നിവ 2 രൂപയ്ക്കും നെയ്യപ്പം 3 രൂപയ്ക്കും വാഴയ്ക്കപ്പം 4 രൂപയ്ക്കും മുട്ടബജി 7 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. കോവിഡ് മൂലം ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും തിരുലക്ഷ്മി ടീ സ്റ്റാളിലെ പലഹാരങ്ങളുടെ വില രണ്ടു രൂപയില്‍ കൂടിയിട്ടില്ല. പലഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ ഭാര്യയും രണ്ട് പെണ്‍മക്കളും പാര്‍ത്ഥിപനോടൊപ്പം ചേരും.

 

 

OTHER SECTIONS