By parvathyanoop.22 06 2022
ഭക്ഷണം കഴിച്ചതിന് ശേഷം ഡെസേര്‍ട്ട് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ലോകത്തൊട്ടാകെ പല രുചികളിലും വൈവിദ്ധ്യത്തിലുമുള്ള ഡെസേര്‍ട്ടുകളും ലഭ്യമാണ്. രുചിയേറിയ ഈ വിഭവം തേടി പോകുന്നവരും ഏറെയാണ്.ഇപ്പോഴിതാ ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഒരു ഡെസേര്‍ട്ട്.ലോകത്തിലെ ഏറ്റവും വില കൂടിയ ഈ ഡെസേര്‍ട്ടിന്റെ പേര് 'ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍' എന്നാണ്.
1000 ഡോളറാണ് (ഏകദേശം 78,000 രൂപ ) വില.ന്യൂയോര്‍ക്ക് സിറ്റിയിലെ സെറെന്‍ഡിപിറ്റി 3 എന്ന റെസ്റ്റോറന്റിലാണ് ഈ ഡെസേര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ രുചികരമായ വിഭവം തയാറാക്കുന്നതിന്റെ വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.23 കാരറ്റ് സ്വര്‍ണത്തിന്റെ വളരെ നേര്‍ത്ത ലീഫുകള്‍ ഡെസേര്‍ട്ട് വിളമ്പുന്ന ഗ്ലാസില്‍ ആദ്യം ഇടുന്നത് വീഡിയോയില്‍ കാണാം. തഹിതിയന്‍ വനില ഐസ്‌ക്രീം, മഡഗാസ്‌കര്‍ വനില എന്നിവയെല്ലാം ഡെസേര്‍ട്ടിലെ പ്രധാന ചേരുവകളാണ്.
ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഇറ്റാലിയന്‍ ഡാര്‍ക്ക് ചോക്ക്ലേറ്റ്, പാരീസില്‍ നിന്നുള്ള കാന്‍ഡൈഡ് പഴം, ട്രൂഫ്ലെസ് എന്നിവയെല്ലാം ചേര്‍ത്താണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നത്.ഒടുവിലായി സ്വര്‍ണം പൂശിയ പൂവ് മുകളിലായി വയ്ക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഡെസേര്‍ട്ട് തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.