ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ കോവിഡ് പ്രതിരോധമരുന്ന് സ്വീകരിക്കണം

By anil payyampalli.01 05 2021

imran-azhar
കൊല്ലം : ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ കോവിഡ് പ്രതിരോധമരുന്ന് രണ്ടും ഡോസും സ്വീകരിച്ചതിന്‌ശേഷം മാത്രം ഗർഭധാരണം നടത്തുന്നതാണ് ഉചിതമെന്ന് ഒബ്‌സ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി . പ്രത്യുത്പാദനശേഷിയെ കോവിഡ് വാക്‌സിൻ ഒരു കാരണവശാലും ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.

 

 

എന്നിരുന്നാലും വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഗർഭ്ഭധാരണം നടത്തുന്നതാണ് അഭികാമ്യമെന്ന് കൊല്ലം ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ കാവിതവാസുദേവൻ, സെക്രട്ടറി ഡോ.ന്ന എൻ. ആർ റീന എന്നിവർ പറഞ്ഞു.

 

 


ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വാക്‌സിൻ നല്കുന്നത് സംബന്ധിച്ച വിശദമായ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. കാര്യമായ തകരാറുകൾ കോവിഡ് വാക്‌സിനേഷൻ മൂലം രണ്ടു വിഭാഗങ്ങളിലും ഉണ്ടാകുന്നതായിണ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

OTHER SECTIONS