ഇടതൂര്‍ന്ന് മുടി വളരാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

By parvathyanoop.04 11 2022

imran-azhar

 

 

ബി വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു. കാരണം അവ ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് തലയോട്ടിയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നു. വിറ്റാമിന്‍ ബി 12 മുടിയെ ശക്തിപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

 

പാലിലെ പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. അതേസമയം, കാല്‍സ്യം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, ബി6, ബയോട്ടിന്‍, പൊട്ടാസ്യം തുടങ്ങിയ മുടിക്ക് അനുയോജ്യമായ മറ്റ് പോഷകങ്ങളും പാലില്‍ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മുടി മൃദുവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 

ച്ചച്ചീര, മല്ലിയില, ഉലുവ ഇല തുടങ്ങി എല്ലാ ഇലക്കറികളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിക്ക് ബലം നല്‍കുന്നതിന് ഇത് നിര്‍ണ്ണായകമായ ഘടകമാണ്.മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന ബി5 മുടിയുടെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നു.

 

ഇത് കൂടാതെ മുട്ടയില്‍ ബി12 വിറ്റാമിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.


മുടിയുടെ വളര്‍ച്ചയ്ക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ചീര

ഇരുമ്പിന്റെ അംശം കൂടുതലുള്ള ചീര മുടി സംരക്ഷണകാര്യത്തില്‍ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. ചീരയില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, ചെമ്പ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

 

കാരറ്റ്

 

മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ അത്യാവശ്യമായ പോഷകമായ ബീറ്റാ കരോട്ടിന്‍ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ളതും ബലമുള്ളതുമായ മുടിക്ക് ആവശ്യമായ വിറ്റാമിന്‍ കെ, സി, ബി 6, ബി 1, ബി 3, ബി 2, ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാതുക്കളും കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക

 

നെല്ലിക്ക ജ്യൂസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കും.

വാള്‍നട്ട്

 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വാള്‍നട്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആരോഗ്യമുള്ളതും ആകൃഷ്ടവുമായ മുടി ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളാണ്. മാത്രമല്ല, വാല്‍നട്ടില്‍ സിങ്ക്, ഇരുമ്പ്, സെലിനിയം, വിറ്റാമിന്‍ ബി 1, ബി 6, ബി 9 എന്നിവയും അടങ്ങിയിട്ടുണ്ട്.


വെള്ളരി

 

മുടിയുടെ ആരോഗ്യത്തിനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പോഷകങ്ങള്‍ വെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, സിലിക്ക, സള്‍ഫര്‍, നിയാസിന്‍, സിങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

OTHER SECTIONS