വാട്ട്‌സ്ആപ്പ് പറഞ്ഞുതരും വാക്‌സിനേഷന്‍ സെന്റര്‍

By Web Desk.03 05 2021

imran-azhar

 

കോവിഡ് രണ്ടാംതരംഗത്തില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ കണ്ടെത്താന്‍ സഹായവുമായി വാട്ട്‌സ്ആപ്പ്. പിന്‍കോഡ് അനുസരിച്ച് ചാറ്റ്‌ബോട്ടുകളുടെ സഹായത്തോടെ വാക്‌സിനേഷന്‍ സെന്ററുകള്‍ കണ്ടെത്തി നല്‍കാനാകുമെന്ന് വാട്ട്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ട് പറഞ്ഞു.

 

ഇതിനായി ആദ്യം വാട്ട്ആപ്പ് ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ഈ ചാറ്റ്‌ബോട്ടുമായി ആശയവിനിമയം നടത്തുകവഴി വാക്‌സിനേഷന്‍ സെന്ററുകളുടെ വിശദാംശങ്ങള്‍ ലഭിക്കും.

 

* +919013151515 എന്ന നമ്പര്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുക. തുടര്‍ന്ന് ഹലോ/നമസ്‌തേ എന്ന് ടൈപ്പ് ചെയ്ത് ചാറ്റിംഗ് ആരംഭിക്കാം.


* അല്പ സമയത്തിനുള്ളില്‍ ചാറ്റ്‌ബോട്ട് നിങ്ങളുടെ തപാല്‍ പിന്‍കോഡ് ആവശ്യപ്പെടും.
* പിന്‍കോഡ് ടൈപ്പ് ചെയ്ത് അയച്ചുകൊടുക്കുക.


* തുടര്‍ന്ന് ഈ പിന്‍കോഡ് ഉള്‍പ്പെടുന്ന മേഖലയിലെ വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടിക ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചാറ്റ് ബോക്‌സില്‍ ലഭ്യമാകും.

 

 

 

OTHER SECTIONS