കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികള്‍

By Shyma Mohan.19 08 2022

imran-azhar

 


ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളതായി സര്‍വ്വേ.

 

1.1 ലക്ഷം സ്ത്രീകളും ഒരു ലക്ഷം പുരുഷന്‍മാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വ്വേയിലെ ഡാറ്റ പ്രകാരം തങ്ങളുടെ പങ്കാളിയോ, അല്ലെങ്കില്‍ കൂടെ ജീവിച്ചതോ ആയ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷന്‍മാരുടെ ശതമാനം നാലു ശതമാനമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് 0.5 ശതമാനമാണ്.

 

കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, ജമ്മുകാശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, ആസാം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളതായി സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്.

 

സ്ത്രീകള്‍ക്ക് ശരാശരി 3.1 ലൈംഗിക പങ്കാളികളുമായി രാജസ്ഥാനാണ് ഏറ്റവും മുന്നില്‍. അതേസമയം പുരുഷന്‍മാര്‍ക്ക് 1.8 ശതമാനം മാത്രമാണുള്ളത്.

OTHER SECTIONS