By Web Desk.12 11 2022
സെക്‌സില്‍ ഫോര്‍ പ്ലേയുടെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. അതുപോലെ സെക്‌സിനു ശേഷവും ബന്ധം ഊഷ്മളമാക്കാം. അതിനുള്ള മാര്‍ഗമാണ് ആഫ്റ്റര്‍ പ്ലേ. സെക്‌സിനു ശേഷം പരസ്പരം ചുംബിക്കുക, കെട്ടിപ്പുണരുക, സ്പര്‍ശിക്കുക, തലോടുക, ഒന്നിച്ചു ചേര്‍ന്നോ മടിയിലോ കിടക്കുക തുടങ്ങിയവയൊക്കെയാവാം.
സെക്‌സ് അതിന്റെ പരിപൂര്‍ണതയില്‍ ആസ്വദിക്കാന്‍ പങ്കാളിയെ നന്നായി മനസ്സിലാക്കണം. പരസ്പരം എല്ലാം മറന്ന് ഒന്നായിത്തീരണം. പെട്ടെന്നെല്ലാം അവസാനിപ്പിക്കാതെ സെക്‌സിന്റെ രസച്ചരടു മുറിയാതെ കുറച്ചു നേരം കൂടി തുടരണം. അതാണ് ആഫ്റ്റര്‍ പ്ലേ.
അമിതവൃത്തിയുള്ള ചിലര്‍ സെക്‌സ് കഴിഞ്ഞാല്‍ പെട്ടെന്ന് വാഷ്‌റൂമിലേക്കു പോകും. അതു പങ്കാളിക്ക് ഒരു നെഗറ്റീവ് ഫീലിങ് നല്‍കും. അടുത്ത തവണ സെക്‌സിലേക്കു വരാനുള്ള താല്‍പര്യം കുറയ്ക്കും.
സെക്‌സിനു ശേഷം ഉടനെയല്ലെങ്കിലും രണ്ടുപേരും ശരീരഭാഗങ്ങള്‍ വൃത്തിയായി കഴുകണം. ലൈംഗികബന്ധത്തിനു മുന്‍പും പിന്‍പും അവയവങ്ങള്‍ കഴുകേണ്ടത് ആവശ്യമാണ്. കഴുകിയ ഉടനെ നനവോടെ അടിവസ്ത്രങ്ങള്‍ ഇടരുത്. ഉണങ്ങിയ തുണികൊണ്ടു തുടച്ചുണക്കി വൃത്തിയാക്കി അല്‍പം കഴിഞ്ഞു വൃത്തിയുള്ള, ഉണങ്ങിയ പുതിയ അടിവസ്ത്രമാണു ധരിക്കേണ്ടത്.
ചിലര്‍ക്ക് സെക്‌സിനു ശേഷം മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകാറുണ്ട്. അങ്ങനെയെങ്കില്‍ പിടിച്ചുവയ്ക്കാതിരിക്കുക.