കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും

By Web Desk.21 09 2023

imran-azhar

 

 

 

ഡോ. ബിജു ചക്രപാണി
ഹോമിയോപ്പതിക് ഫിസിഷ്യന്‍
ഇന്ത്യ ഹോസ്പിറ്റല്‍
തമ്പാനൂര്‍, തിരുവനന്തപുരം
9447501907

 


പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്ബോധ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം നടത്തിയത്.

 

നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനം പറയുന്നു. രോഗ ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ മറവി രോഗം മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. വ്യക്തമായ രോഗ ലക്ഷണം തുടങ്ങുമ്പോള്‍ തന്നെ നാഡികോശങ്ങള്‍ക്ക് നാശം സംഭവിച്ചു തുടങ്ങും. പീന്നിട് ചികിത്സിച്ചുമാറ്റാന്‍ സാധിക്കാറില്ല. ഉറക്കക്കുറവ്, അമിത മദ്യപാനം, ഒറ്റപ്പെടല്‍, വ്യായാമക്കുറവ്, എന്നിവയെല്ലാം അല്‍ഷിമേഴ്സിനു കാരണമാകാം.

 

ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്സ് രോഗം. നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ഒരു രോഗമാണിത്.

 

പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. തലച്ചോറില്‍ വരുന്ന ചില തകരാറുകള്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

 

ഹോമിയോപ്പതി, ആയുര്‍വേദം, ബിഹേവിയര്‍ ട്രെയിനിംഗ് എന്നിവയിലൂടെ അല്‍ഷിമേഴ്‌സ് രോഗാവസ്ഥയ്ക്ക് പരിഹാരം സാദ്ധ്യമാണെങ്കിലും പ്രാരംഭകാലത്ത് ആരും ഈ രോഗത്തെ തിരിച്ചറിയാനോ, ചികിത്സ തേടാനോ ശ്രദ്ധിക്കാറില്ല.

 

 

OTHER SECTIONS