ഉള്ളി നിസാരക്കാരനല്ല! 'കുഴൽ' പോലെ നീണ്ട മുടിയിഴകൾ സ്വന്തമാക്കാം

By Sooraj Surendran.09 06 2021

imran-azhar

 

 

ഉള്ളി നിസാരക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഉള്ളിക്ക് നിങ്ങൾ അറിയാത്ത പല ഗുണങ്ങളും ഉണ്ട്. അതിൽ പ്രധാനം ചർമ്മ സംരക്ഷണവും, ഇടതൂർന്ന നീണ്ട മുടിയിഴകൾ നൽകാനും ഉള്ളിക്ക് സാധിക്കും.

 

കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഉള്ളിയുടെ നീര് തലമുടിയിൽ പുരട്ടിയാൽ മുടിയുടെ വളർച്ചയ്ക്ക് അത് സഹായിക്കും.

 

മാത്രമല്ല പ്രകൃതിദത്ത കൂട്ടുകൾക്കൊപ്പവും ഉള്ളി നീര് തലയിൽ ഉപയോഗിക്കാം. ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാനും ഉള്ളിയുടെ ഉപയോഗം വളരെയധികം സഹായകമാണ്.

 

അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും.

 

സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് ഉള്ളിയിൽ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കാം.

 

OTHER SECTIONS