ഇനി മുടികൊഴിച്ചില്‍ തടയാം ഈസിയായി; നെല്ലിക്ക ഉപയോഗിക്കൂ ഇങ്ങനെ

By priya.15 09 2023

imran-azhar

 

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ് നെല്ലിക്ക.ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

 

വിറ്റാമിന്‍ സി ഉള്ളതിനാല്‍ നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചര്‍മ്മ വരള്‍ച്ചയെ സുഖപ്പെടുത്തും. കൂടാതെ താരന്‍ അടിഞ്ഞുകൂടുന്നത് തടയാനും ഇതിന് സാധിക്കും.

 

നെല്ലിക്കയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് താരന്‍ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാനും സഹായിക്കും.

 

നെല്ലിക്ക മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. ഇത് മുടിയിഴകള്‍ക്ക് തിളക്കവും മൃദുത്വവും തിളക്കവും നല്‍കുന്നു.

 


നെല്ലിക്ക കൊണ്ടുള്ള ഹെയര്‍ പാക്ക്:

 

ആദ്യം നെല്ലിക്ക പൊടിയും വെള്ളം മിക്‌സ് ചെയ്ത് അതിലേക്ക് അല്‍പം തുളസിയില നീര് ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് തലയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക.

 

തണുത്ത വെള്ളത്തില്‍ തല കഴുകുക തുടര്‍ന്ന് മിതമായ പ്രകൃതിദത്ത ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും.

 

 

 

OTHER SECTIONS