ചൂടിനെ പ്രതിരോധിക്കാം, കരുകതലോടു കൂടി

By Haritha Shaji.14 03 2022

imran-azhar

വേനല്‍ ചൂടിന് കാഠിന്യമേറി വരുന്ന സാഹചര്യമാണിത്, ദിനംപ്രതി ഊഷ്മാവിന്റെ അളവിലെ വര്‍ധനയ്‌ക്കൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധയും കരുതലും ആവശ്യമായ സമയം കൂടിയാണിത്.

 

ചെറിയ ചൂടുകുരു മുതല്‍ വലിയ കിഡ്നി രോഗങ്ങള്‍ വരെ വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ ശീലമാക്കിയാല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം.

 

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.

 

മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക.

 

പഴവര്‍ഗങ്ങള്‍ ധാരാളമായ് കഴിക്കുക.  തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങള്‍, കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുക.

 

മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.

 

 

സൂര്യ പ്രകാശം തട്ടാതിരിക്കാന്‍ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.

 

ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക

 

കുട്ടികള്‍ കളിക്കുമ്പോള്‍ വെയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ തൊട്ടി, ഊഞ്ഞാല്‍, കളിക്കുന്ന ഉപകരണങ്ങള്‍ എല്ലാം വെയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെക്കുകയും ചെയ്യുക.

 

OTHER SECTIONS