ചർമ്മ സംരക്ഷണത്തിൽ ആശങ്ക വേണ്ട, ഇതുപയോഗിക്കൂ

By sisira.04 03 2021

imran-azhar


നിങ്ങൾ മുഖസംരക്ഷണത്തെപ്പറ്റി ആശങ്കപ്പെടാറുണ്ടോ? എന്നാൽ അതിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ.

 

മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സൺസ്‌ക്രീൻ ലോഷനുകൾ, സ്കിൻ ടോണർ,മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെൽ ഉപയോഗിക്കുന്നു. മുഖസൗന്ദര്യത്തിനായി കറ്റാർവാഴ എങ്ങനെ ഉയപയോഗിക്കാമെന്ന് നോക്കാം.

 

  • ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറുമെന്നുറപ്പ്.
  • കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഒരു തുണിയിൽ പൊതിഞ്ഞ ശേഷം കൺതടത്തിലും കൺപോളകളിലും വച്ച് കൊടുക്കുക. കറുപ്പകറ്റാൻ ഇത് സഹായിക്കും.
  • കറ്റാർവാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാൻ ഇതുത്തമം.

 

OTHER SECTIONS