By Lekshmi.11 04 2022
കഴിക്കാന്‍ രുചിയുള്ള വെറുമൊരു പഴം എന്നതിനപ്പുറം ആരോഗ്യദായകമായ ഒരു ഔഷധം കൂടിയാണ് മാതളം.എന്നാല്‍ മാതളം കൊണ്ട് വേറെയുമുണ്ട് ഗുണമെന്ന കാര്യം പലര്‍ക്കും അറിയില്ല.ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍.ഇനി മാതളം ഉള്‍പ്പെടുത്തിയ ഫേസ്പാക്കുകളെ കുറിച്ച് പരിചയപ്പെടാം.
. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും.
.മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുമാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം.
.മാതളം നന്നായി പിഴിഞ്ഞെടുത്ത നീര് മുള്‍ട്ടാണി മിട്ടിയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക. ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ ഇത് സഹായിക്കും.
.മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത് മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ സഹായിക്കും.
മാതളം ചർമ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും.ഇത് കൂടാതെ മാതളത്തിന്റെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും സാധിക്കും.