ഒരു സ്പൂണ്‍ നെയ്യ് മതി ചര്‍മ്മത്തെ മൃദുലമാക്കി, സുന്ദരിയാവാന്‍; ഇവയൊക്കെ ചെയ്തു നോക്കിയാലോ?

By swathi.08 02 2022

imran-azhar

 


സുന്ദരിയാകാന്‍ വെറും ഒരു സ്പൂണ്‍ നെയ്യ് മതി. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഒന്നാണ് ശുദ്ധമായ നെയ്യ്. ധാരാളം വിറ്റമിന്‍ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്‌സിഡന്റുകളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചേര്‍ന്ന് ചര്‍മ്മത്തെ മൃദുലമാക്കാനും കൂടാതെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും.

 

ചര്‍മം മിനുസമാകും

 

രാത്രിയില്‍ ക്ലെന്‍സിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും പുറത്തേക്കും ഉള്ള ദിശകളില്‍ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈര്‍പ്പമുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചര്‍മ്മം മൃദുവും മിനുസമുള്ളതും ആകും.

 

കറുത്തപാടുകളും ചുളിവുകളും ഇനിയില്ല

 

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാനും നെയ്യ് മതി. ഒരു തുള്ളി നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടണ്‍ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത വളയങ്ങളും കുറയുന്നത് കാണാം.

 

സൂപ്പര്‍ ഫെയ്‌സ്മാസ്‌ക്

 

മൂന്ന് ടേബിള്‍സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേന്‍, തൈര് ഇവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഈ ഒരൊറ്റ ഫെയ്‌സ്മാസ്‌ക്ക് മതി.

 

മുടി തിളങ്ങും

 

ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് മുടിയെ സോഫ്റ്റ് ആക്കും. വരണ്ട മുടിയില്‍ ഈര്‍പ്പം ഒട്ടും ഉണ്ടാകില്ല. തലമുടിയില്‍ നെയ്യ് പുരട്ടി വേരു മുതല്‍ താഴേക്ക് തടവുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. ഇത് മുടി വളര്‍ച്ചയ്ക്കും നല്ലതാണ്.

 

മികച്ച കണ്ടീഷണര്‍

 

ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ചൂടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ചൂടുള്ള ഒരു ടവല്‍ കൊണ്ട് 20 മിനിറ്റ് പൊതിഞ്ഞു വയ്ക്കുക. ഒരു പ്ലാസ്റ്റിക് ഷവര്‍ ക്യാപ് ധരിച്ച് ഈ മാസ്‌ക് രാത്രി വയ്ക്കുക. ശക്തിയേറിയ ഈ കണ്ടീഷണര്‍ മുടിയുടെ ആരോഗ്യം വീണ്ടെടുക്കും.

 

 

 

 

OTHER SECTIONS