ഇനി കളയരുത്! മാതളത്തിന്റെ തൊലിയ്ക്ക് ഗുണങ്ങളേറെ

By web desk .21 12 2022

imran-azhar

 

മാതള പഴം പോലെ തന്നെ ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ് മാതളത്തിന്റെ തൊലിയും. മാതളത്തിന്റെ തൊലിയില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.


മാതളനാരങ്ങ തൊലികള്‍ക്ക് ആന്റിഓക്സിഡന്റുകളുടെ അധിക ഡോസ് നല്‍കാമെന്നും പ്രത്യേകിച്ച് വിഷാംശം ഇല്ലാതാക്കാനും ജലദോഷം, ചുമ എന്നിവയില്‍ നിന്നുള്ള ആശ്വാസം നല്‍കാനും ഇത് മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു.

 

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിവയെല്ലാം നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.മാതളനാരങ്ങയുടെ തൊലികള്‍ കുറച്ച് ദിവസം വെയിലത്ത് വെച്ച് ഉണക്കി പൊടിയാക്കി മാറ്റുക.

 

ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ചേര്‍ക്കുകയോ സൗന്ദര്യ ഗുണങ്ങള്‍ക്കായി ചര്‍മ്മത്തില്‍ പുരട്ടുകയ ചെയ്യാം.ഈ പഴത്തിന് നാരുകള്‍, ഇരുമ്പ്, വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്.

 

മാതളനാരങ്ങയില്‍ കലോറി കുറവാണ്. കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്. മെച്ചപ്പെട്ട പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തിക്കൊണ്ട് സാധാരണ ശരീരഭാരം നിലനിര്‍ത്തുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് മാതളം- പൂനെയിലെ കല്യാണി നഗറിലെ ക്ലൗഡ്‌നൈന്‍ ഹോസ്പിറ്റലിലെ എക്‌സിക്യൂട്ടീവ് ന്യൂട്രീഷനിസ്റ്റ് പ്രിസില്ല മരിയന്‍ പറയുന്നു.

 

മാതളനാരങ്ങ തൊലി പൊടിച്ച വെള്ളത്തില്‍ ചേര്‍ത്ത് നാരങ്ങ നീരും ഉപ്പും കലര്‍ത്തി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാകും. ഈ തൊലികളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് മികച്ച വിഷാംശം ഇല്ലാതാക്കാന്‍ ആവശ്യമാണ്.

 

മാതളത്തില്‍ തൊലികള്‍ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കണം. ഇതിനുമുമ്പ് ഇത് വറുത്തെടുക്കുകയും ചെയ്യാം. ഈ പൊടി വായു കടക്കാത്ത പാത്രത്തിലോ ഫ്രിഡ്ജിലോ സൂക്ഷിക്കാം.

 

ചുമയും ജലദോഷവും ഉള്ള സമയങ്ങളില്‍ ഒരു ടീസ്പൂണ് തൊലി പൊടിയും അര ടീസ്പൂണ് തേനും കലര്‍ത്തി കഴിക്കാം. ഏത് പ്രായക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. ആന്റി ബാക്ടീരിയല്‍, അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ തൊണ്ടയിലെ അണുബാധയ്ക്ക് മാതളനാരങ്ങയുടെ തൊലി ഉപയോഗപ്രദമാണ്.

 

 

OTHER SECTIONS