ബ്ലാക്ക് ഫംഗസ്: ശ്രദ്ധിക്കേണ്ടത്, ലക്ഷണങ്ങള്‍ അറിയാം

By Web Desk.15 05 2021

imran-azhar

 


കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് ഭീതിയിലാണ് രാജ്യം. കേരളം ഉള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിതരെയാണ് ബ്ലാക്ക് ഫംഗസ് പിടികൂടുന്നത്.

 

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ്. രോഗം രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്ക്കുന്നു.

 

ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, കാന്‍സര്‍ പോലെയുള്ള രോഗങ്ങളുള്ളവര്‍, ദീര്‍ഘനാള്‍ ഐസിയു ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരെ രോഗം ബാധിക്കാം. പ്രമേഹരോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയും രോഗം പിടികൂടാം.

 

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസം, ഛര്‍ദ്ദിയില്‍ രക്തത്തിന്റെ അംശം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക.

 

 

 

 

OTHER SECTIONS