രക്തദാനത്തിലൂടെ ശ്രദ്ധേയനായ ബൈജു എസ്. മണി കോവിഡ് ബാധിച്ച് മരിച്ചു

By Web Desk.18 05 2021

imran-azhar


തിരുവനന്തപുരം: രക്തദാനത്തിലൂടെ ശ്രദ്ധേയനായ നെല്ലിമുട് മണി ലീല ഭവനില്‍ ബൈജു എസ് മണി (52) അന്തരിച്ചു. കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11:30 ഓടെയായിരുന്നു അന്ത്യം.

 

രക്തദാനം മഹാദാനമായി കണ്ടിരുന്ന ബൈജു യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് രക്തദാനത്തിന്റെ വഴിയിലെത്തിയത്. തുടര്‍ന്ന് 150 ഓളം തവണ രക്തം ദാനം ചെയ്തു.

 

സേഫ് ബ്ലഡ് ത്രൂ മദര്‍ഹുഡ് എന്ന സന്ദേശമുയര്‍ത്തി 18 നും 25 നും ഇടയില്‍ പ്രായമുള്ളവരെ സംഘടിപ്പിച്ച് 1600 ലധികം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, ഫെഡറേഷന്‍ ഒഫ് ഇന്‍ഡ്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം, കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

 

അച്ഛന്‍: പരേതനായ ആര്‍ എസ് മണി. അമ്മ: പരേതയായ ലളിതാഭായി. ഭാര്യ: ബിന്ദു. മകന്‍: നന്ദകിഷോര്‍.

 

 

 

OTHER SECTIONS