'അടുപ്പം ഉള്ള ആണ്‍കുട്ടികളോട് ചോദിക്കൂ, ഒരുപക്ഷേ അവര്‍ക്കു കാണും ഓരോ ലൈംഗിക പീഡന കഥകള്‍ പറയാന്‍'

By Health desk.09 03 2021

imran-azhar

 

പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികമായി ചൂഷണത്തെപ്പറ്റിയാണ് കൂടുതലും ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍, അതിനേക്കാള്‍ അധികം ചെറുപ്രായത്തില്‍, ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. സുരേഷ് സി പിള്ള എഴുതുന്നു:

 

സ്ത്രീ സുരക്ഷയെ പറ്റിയും, പെണ്‍കുട്ടികളുടെ സുരക്ഷയെ പറ്റിയും പറയുമ്പോള്‍, നമ്മള്‍ സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്ന ഒരു വലിയ വിപത്തുണ്ട്. ചെറിയ ആണ്‍ കുട്ടികളുടെ സുരക്ഷ.

 

ഒരു പക്ഷെ പെണ്‍കുട്ടികളേക്കാള്‍, ചെറുപ്രായത്തില്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആണ്‍കുട്ടികള്‍ ആയിരിക്കും.
കാരണം, അവര്‍ ഒരു ഈസി ടാര്‍ഗറ്റ് ആണ്. ആരും കാര്യമായി ശ്രദ്ധിക്കുകയും ഇല്ല.

 

പല സുഹൃത്തുക്കളില്‍ നിന്നും, മുതിര്‍ന്നവരില്‍ നിന്നുണ്ടായ പീഡന കഥകള്‍ കേട്ടിട്ടുണ്ട്.NCC/Scout ക്യാമ്പുകളില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമത്തെ ക്കുറിച്ച് അന്നൊക്കെ NCC യില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ വേദനകള്‍ പങ്കു വച്ചിട്ടുണ്ട്.അതു കൊണ്ട് കുട്ടികളോട് നേരിട്ട് അപകടങ്ങളെ ക്കുറിച്ചു പറഞ്ഞു കൊടുക്കണം. അപകടങ്ങള്‍ ചുറ്റിനും ഉണ്ട്.

 

പ്രമുഖ എഴുത്തുകാരനും, ബ്ലോഗ്ഗറുമായ Tim Challies, Xsâ t»mKmb Why My Family Doens't Do Sleepovers (രാത്രി ഉറങ്ങാന്‍)? എന്നത് എല്ലാ അച്ഛനമ്മ മാരും വായിക്കണം.


അദ്ദേഹം പറഞ്ഞത് 'Sleepovers were just taken right off the table without exceptions or individual explanations'.


അതിനു കാരണം പറഞ്ഞത്

 

'When I was young I had some bad experiences with sleepovers. Nothing devastating happened to me, but I did learn that sleepovers bring a certain vulnerability and that children often behave foolishly in these circumstances.'

 

കുട്ടികളെ കഴിവതും, ബന്ധു വീടുകളിലോ, സുഹൃത്തുക്കളുടെ വീട്ടിലോ സ്ലീപ്പ് ഓവര്‍ (രാത്രി ഉറങ്ങാന്‍) നു വിടാതെ ഇരിക്കാന്‍ പറ്റുമോ എന്ന് നോക്കുക. 'സ്ലീപ് ഓവര്‍' നു വിശ്വാസം ഇല്ലാത്തവരുടെ വീട്ടില്‍ ഒരു കാരണവശാലും വിടരുത്.

 

പിന്നെ ഈ പീഡകര്‍ ഒന്നും സിനിമയില്‍ കാണുന്ന പോലെ വില്ലന്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളവര്‍ അല്ല.
മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ നോക്കുക.Kidpower എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറും ആയ Irene van der Zande, പറഞ്ഞത്
'When people ask me to tell them what a child molester might look like, I say, 'Look in the mirror - a molester can look just like anyone else!.'

 

കല്യാണ വീടുകള്‍, മരണ വീടുകള്‍, വിശേഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഒക്കെ ഇവരുടെ വിഹാര കേന്ദ്രങ്ങള്‍ ആണ്.
ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക.

 

അടുപ്പം ഉള്ള ആണ്‍കുട്ടികളോട് ചോദിക്കൂ, ഒരുപക്ഷെ അവര്‍ക്കു കാണും ഓരോ പീഡന കഥകള്‍ പറയാന്‍.
മക്കളെ കഴിവതും കൂടെ തന്നെ കൊണ്ടു നടക്കണം, ഒരു കണ്ണ് എപ്പോളും അവരില്‍ കാണണം. അപകട സാധ്യതകള്‍ അവരോട് പറഞ്ഞു കൊടുക്കണം.

 

 

 

 

OTHER SECTIONS