ഏലയ്ക്കയിട്ട വെള്ളം കുടിക്കൂ.. ഗുണങ്ങളേറെ

By priya.31 10 2023

imran-azhar

 

ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഏലയ്ക്ക. ഇവയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധം, അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവയെ പ്രതിരോധിക്കാനും ഏലയ്ക്ക സഹായിക്കുന്നു.മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഏലയ്ക്കാ വെള്ളം കുടിക്കണം. ഏലയ്ക്കാ വെള്ളം സ്ഥിരമായി കഴിച്ചാല്‍ ദഹനസംബന്ധമായ മുഴുവന്‍ പ്രശ്‌നങ്ങളും മാറും.

 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഏലയ്ക്ക വെള്ളം ശീലമാക്കാം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഏലയ്ക്ക ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

 

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കുടിക്കേണ്ട ഒന്നാണ് ഏലയ്ക്കാ വെള്ളം. പാനീയം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

 

ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഭക്ഷണത്തില്‍ ഏലയ്ക്ക പതിവായി ഉപയോഗിക്കുന്നതിലൂടെ അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കഴിയും.

 

ഏലയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതേസമയം, വായിലെ ദുര്‍ഗന്ധം അകറ്റാനും പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഏലയ്ക്ക നല്ലതാണ്.

 

ഭക്ഷണം കഴിച്ചതിന് ശേഷം ഒരു ഏലയ്ക്ക പതിയെ ചവച്ചരച്ച് കഴിക്കുന്നത് വായ്‌നാറ്റം അകറ്റാനും ദഹനം മെച്ചപ്പെടാനും സഹായിക്കുന്നു.

 

 

 

OTHER SECTIONS