കോവാക്‌സിന്‍ ബ്രസീലിയന്‍ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആര്‍

By Web Desk.03 05 2021

imran-azhar

 

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ബ്രസീലിയന്‍ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആര്‍. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്ട്ര വൈറസിനും കോവാക്‌സിന്‍ ഫലപ്രദമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

 

ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും (എന്‍ഐവി) ചേര്‍ന്നാണ് പഠനം നടത്തിയത്. രണ്ട് ഡോസ് സ്വീകരിച്ചവരില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

 

ഇന്ത്യയില്‍ ബ്രസീലിയന്‍ വകഭേദം കുറവാണ്. മഹാരാഷ്ട്രയില്‍ 70% ഇരട്ട വ്യതിയാനം വന്ന വൈറസുകളാണ്. യുകെ വകഭേദമാണ് പഞ്ചാബില്‍ കൂടുതല്‍. ഇരട്ട വ്യതിയാനം വന്ന വൈറസും യുകെ വകഭേദവുമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കൂടുതലായും കണ്ടെത്തിയത്.

 

ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

 

 

 

OTHER SECTIONS