കോവിഡ് മുക്തരില്‍ എട്ടു മാസം വരെ ആന്റിബോഡി നിലനില്‍ക്കും; പഠനം നടത്തിയത് ഇറ്റാലിയന്‍ ഗവേഷകര്‍

By Health Desk.11 05 2021

imran-azhar

 


റോം: കോവിഡ് മുക്തരില്‍ എട്ട് മാസംവരെ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റാലിയന്‍ ഗവേഷകരാണ് പഠനം നടത്തിയത്.

 

ഇറ്റലിയിലെ ഐഎസ്എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നായിരുന്നു പഠനം. ഇറ്റലിയില്‍ കോവിഡ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്.

 

ഇവരില്‍ നിന്ന് മാര്‍ച്ചിലും ഏപ്രിലിലും നവംബറിലുമായി സാംപിളുകള്‍ ശേഖരിച്ച് വിവിധ ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്.

 

എട്ട് മാസത്തിലധികം ഇടവേളയില്‍ സാംപിള്‍ പരിശോധിച്ചു. ഇക്കാലയലയളവില്‍ ആന്റിബോഡിയുടെ സാന്നിധ്യം കുറഞ്ഞ അളവിലെങ്കിലും കണ്ടെത്തി. 162 പേരില്‍ മൂന്ന് പേര്‍ക്ക് രോഗബാധ വീണ്ടും ഉണ്ടായെന്നും പഠനം പറയുന്നു.

 

രോഗബാധയേറ്റ് 15 ദിവസത്തിനുള്ളില്‍ ശരീരത്തില്‍ ആന്റിബോഡി ഉല്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ കോവിഡിന്റെ ഗുരുതരമായേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സയന്റിഫിക് ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

 

 

 

 

OTHER SECTIONS