കോവിഡ് പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കുമെന്ന് പഠനം

By Rajesh Kumar.28 01 2021

imran-azhar

 

പാരിസ്: കോവിഡ് ബാധ പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മ്മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയുടേതാണ് പഠനം.

 

ബീജങ്ങള് നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയായ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കോവിഡ് ബാധ ഉണ്ടായേക്കാം. പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ഇതെല്ലാം ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

 

പ്രത്യുത്പാദന ശേഷിയെ ബാധിക്കാന്‍ കൊറോണ വൈറസിന് എത്രത്തോളം കഴിവുണ്ടെന്നത് വ്യക്തമല്ലെന്നും പഠനം പറയുന്നു.84 പുരുഷന്മാരില്‍ 60 ദിവസം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. കോവിഡ് ബാധിച്ച 84 പേരേയും കോവിഡ് ബാധിതരല്ലാത്ത 105 പേരേയും പഠനവിധേയരാക്കി.

 

നേരത്തെ തന്നെ കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങര്‍ പുറത്തുവന്നിരുന്നു.

 

OTHER SECTIONS