കോവിഡ് ബാധിതര്‍ക്ക് വായ് ശുചീകരണ കിറ്റ്; നെഗറ്റീവാകുമ്പോള്‍ ബ്രഷും മാറ്റണം

By Web Desk.31 05 2021

imran-azhar

 

ഡോ. മണികണ്ഠന്‍ ജി. ആര്‍.


കോവിഡില്‍ പുകയിലയുടെ ഉപയോഗം വായിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമോ? പകരും ചോദിക്കുന്ന ചോദ്യമാണ്. പുകയിലയുടെ അമിത ഉപയോഗം മോണരോഗം ത്വരിതപ്പെടുത്തുന്നു. ഇത് ശരീരത്തില്‍ നീര്‍വീക്കം വര്‍ദ്ധിക്കാനും സൈറ്റോക്കൈന്‍ സ്റ്റോം എന്ന രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി സംജാതമാവാനും കാരണമാവും.

 

പുകയില ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുമ്പോള്‍ വായ വരണ്ടുണങ്ങുന്നു. ഇതിന്റെ ഫലമായി വായ്നാറ്റം വര്‍ദ്ധിക്കാനും വായിലെ പൂപ്പല്‍ ബാധ, അതായത് ഇപ്പോള്‍ കേള്‍ക്കുന്ന വൈറ്റ് ഫംഗസ് അഥവാ കാന്‍ഡിഡയുടെ ഗണ്യമായ വളര്‍ച്ചയ്ക്കും കാരണമാവും. അതിനാല്‍, പുകയില ഉപേക്ഷിക്കേണ്ടത് വളരെ അത്യാവശമാണ്.

 

കോവിഡില്‍ ദന്തസംരക്ഷണം

 

വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയോ, സമ്പര്‍ക്ക നിയന്ത്രണത്തില്‍ ആവുകയോ ചെയ്താല്‍ അവര്‍ക്കായി പ്രത്യേകം വായ് ്ശുചീകരണ കിറ്റ് തയ്യാറാക്കണം. കിറ്റില്‍ ഒരു സോഫ്റ്റ് ടൂത്ത്ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത്പേസ്റ്റ്, പല്ലിടശുചീകരണ ഉപാധികളായ ദന്തല്‍ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വായ് ശുചീകരണ ലായനി (മൗത്ത് വാഷ്) എന്നിവ ഉള്‍പ്പെടുത്തണം.

 

വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ അത് ശുചീകരിക്കാനുള്ള പ്രത്യേകം ഗുളികകള്‍ കൂടി ഈ കിറ്റില്‍ കരുതണം. കോവിഡ് രോഗം മാറിയതിന് ശേഷം ഈ കിറ്റ് യഥാവിധി ഉപേക്ഷിക്കണം. രോഗബാധിത സമയത്ത് ഉപയോഗിച്ച ടൂത്ത് ബ്രഷില്‍ വൈറസുകളുടെ സാന്നിദ്ധ്യം ഉള്ളതിനാല്‍ യാതൊരു കാരണവശാലും തുടര്‍ന്ന് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

 

 

OTHER SECTIONS