ആശങ്ക വേണ്ട, വളര്‍ത്തുമൃഗങ്ങള്‍ കോവിഡ് പകര്‍ത്തില്ല

By Web Desk.06 05 2021

imran-azhar

 


തിരുവനന്തപുരം: കോവിഡ് വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരാനുള്ള സാദ്ധ്യത കുറവാണെന്ന് മൃഗസംരക്ഷണ വകുപ്പ്.

 

കോവിഡ് കേസുകള്‍ മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ മൃഗസംരക്ഷണ വകുപ്പ് വളര്‍ത്തുമൃഗങ്ങളുടെ സാംപിള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ടെസ്റ്റിംഗ് ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

 

എല്ലാ ഫലവും നെഗറ്റീവ് ആയിരുന്നു. എന്നാല്‍, വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജന്തുജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു.

 

മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗബാധിത മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോഴും കൂടും മറ്റും വൃത്തിയാക്കുമ്പോഴും ഗൗസ്, മാസ്‌ക്, സുരക്ഷാ വസ്ത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

 

വളര്‍ത്തുമൃഗങ്ങളുടെ സമീപത്തിരുന്നോ കൂടിനടുത്തോ വച്ചോ ഭക്ഷണം കഴിക്കരുത്. രോഗബാധിതര്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യരുത്.

 

 

 

OTHER SECTIONS