കൊഴിച്ചില്‍ അകറ്റി, പുരികക്കൊടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍...

By Online Desk.22 05 2020

imran-azhar

 

 

സൗന്ദര്യസംരക്ഷണത്തിനായി ബ്യൂട്ടി പാര്‍ലര്‍, പലതരം ക്രീമുകള്‍, മരുന്നുകള്‍, ട്രീറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെ പലവിധ മാര്‍ഗ്ഗങ്ങളും മാറി, മാറി പരീക്ഷിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തലമുടി, കണ്‍ പീലികള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്. അതിലൊരു പ്രധാനിയാണ് പുരികങ്ങള്‍. മുഖസൗന്ദര്യം വര്‍ദ്ധിക്കുന്നതിനായി പുരികങ്ങളില്‍ ത്രെഡിങ്ങ് പരീക്ഷണങ്ങള്‍ നിരവധി രീതികളില്‍ നടത്താറുണ്ട്. എന്നാല്‍, പുരികങ്ങളിലെ ഈ പരീക്ഷണങ്ങള്‍ പലതും പുരികത്തിലെ മുടി കൊഴിഞ്ഞുപോകുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍, ഇനി പുരിക്കക്കൊടി കൊഴിയുന്നുവെന്ന പ്രശ്‌നം അലട്ടുന്നുവെങ്കില്‍ പുരികങ്ങളിലുള്ള രോമവളര്‍ച്ചയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


സ്വാഭാവികമായി പുരികങ്ങളിലുള്ള രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വ്വേദക്കുട്ടുകളുണ്ട്. നാരസിംഹരസായനം പതിവായി ഉപയോഗിക്കുന്നത് പുരികക്കൊടിയുടെ കൊഴിച്ചില്‍ അകറ്റി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ലാക്ഷാദികേരം, നാല്‍പ്പാമരാദി കേരം, പിണ്ഡ തൈലം, എന്നിവയില്‍ എതെങ്കിലുമൊന്ന് തേയ്ക്കുന്നതും പുരിക വളര്‍ച്ചയെ സഹായിക്കും. എന്നാല്‍, പുരികങ്ങളിലുള്ള രോമവളര്‍ച്ച സ്വാഭാവിക പ്രക്രീയ ആണെന്ന കാര്യം ഓര്‍മ്മ വേണം.

 

OTHER SECTIONS