ചര്‍മ്മത്തിന് തിളക്കവും മൃദുലതയും ലഭിക്കാന്‍ ഈ ഫെയ്‌സ് പാക്കുകള്‍ ഉപയോഗിക്കൂ..!

By Priya .27 04 2023

imran-azhar

 


മുഖത്തെ പാടുകളെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലപ്പൊടി അല്ലെങ്കില്‍ കടലമാവ്.കടലമാവ് ചര്‍മ്മത്തില്‍ പതിവായി ഉപയോഗിച്ചാല്‍ മുഖത്തിന് തിളക്കവും മൃദുലതയും ലഭിക്കും.

 

ഇത് പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേര്‍ത്തും പാക്കായി ചര്‍മ്മത്തില്‍ പ്രയോഗിക്കാം.പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഏത് ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്.

 

കടലമാവില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നല്‍കുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.

 

ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യാനും കടലമാവ് ഉപയോഗിക്കാം. ഇതിലെ നേര്‍ത്ത തരികള്‍ ചര്‍മ്മത്തില്‍ മികച്ച ഒരു സ്‌ക്രബ് ആയി പ്രവര്‍ത്തിക്കുന്നു.

 

കടലമാവിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ പ്രായമാക്കല്‍ ലക്ഷണങ്ങള്‍ ഒരു പരിധി വരെ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ കരുവാളിപ്പ് മാറാന്‍ കടലമാവ് ഇത്തരത്തില്‍ ഉപയോഗിക്കാം...

 

1. രണ്ട് ടീ സ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീ സ്പൂണ്‍ തൈരും ചേര്‍ക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടര്‍ അല്ലെങ്കില്‍ വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാന്‍ മാറി തിളക്കമുള്ള ചര്‍മം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും.

 

2.കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞള്‍പൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും.

 

3.രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഓരോ ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് ഒരു മുട്ട നന്നായി അടിച്ചെടുത്ത് ചേര്‍ക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ചര്‍മ്മത്തില്‍ പുരട്ടുക. സ്ഥിരമായി ഈ പാക്ക് ഇടുന്നത് ചര്‍മത്തില്‍ ചുളിവുകളും പാടുകളും അകറ്റാന്‍ സഹായകമാകും.

 

 

OTHER SECTIONS