ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ വൃക്കമാറ്റിവയ്ക്കലിന് അര നൂറ്റാണ്ട്, ചൂക്കാന്‍ പിടിച്ചത് മലയാളി ഡോക്ടര്‍

By Rajesh Kumar.02 02 2021

imran-azhar

 

 

ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അര നൂറ്റാണ്ട്. ചൊവ്വാഴ്ച 50 വര്‍ഷം പിന്നിടുകയാണ്.

 

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലായിരുന്നു 1971 ഫെബ്രുവരി രണ്ടിന് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് മലയാളിയായ ഡോ. കെ.വി. ജോണിയും തമിഴ്‌നാട്ടുകാരനായ ഡോ. മോഹന്‍ റാവുവുമാണ്.

 

ഡോ. ജോണിയെയും ഡോ. മോഹന്‍ റാവുവിനെയും അന്നത്തെ സി.എം.സി. പ്രിന്‍സിപ്പല്‍ ഡോ. ചാണ്ടി, ഓസ്‌ട്രേലിയയിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ രണ്ടുവര്‍ഷം പരിശീലനത്തിനയച്ചു. 1970-ല്‍ തിരിച്ചെത്തിയതിനുശേഷമാണ് ആശുപത്രി ഡയറക്ടര്‍ ഡോ. വെബിന്റെ സഹകരണത്തോടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

 

ആദ്യ ശസ്ത്രക്രിയ വിജയിച്ചശേഷം മൂന്നാഴ്ചയ്ക്കുശേഷം സി.എം.സി.യില്‍ മറ്റൊരു വൃക്കമാറ്റിവെക്കല്‍കൂടി നടത്തി. അതും വിജയകരമായതോടെയാണ് ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ സാര്‍വത്രികമായിത്തുടങ്ങിയതെന്നും ഡോ. ജോണി പറയുന്നു.

 

1965 ലും 1966 ലും മുംബൈയിലും വാരാണസിയിലുമായി മൂന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നു. എന്നാല്‍, രണ്ടും പരാജയമായിരുന്നു.

 

 

 

 

 

OTHER SECTIONS