എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കൂ ഈ ഭക്ഷണങ്ങള്‍

By priya.07 09 2022

imran-azhar

 

എല്ലുകള്‍ക്ക് ബലം വരേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടും. ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആവശ്യമാണ്.  ഓരോരുത്തരും കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമാണുള്ളത്.

 

 

എല്ലുകള്‍ ബലം വെക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍:

 

സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

 

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കുട്ടികളില്‍ ഇവ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

 

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാണ്. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

 

വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സോയ, ചീസ്, മുട്ട, മത്സ്യം എന്നിവ ഇതിനായി കഴിക്കാം.

 

നട്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്‌സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചാള പോലുള്ള മത്സ്യങ്ങളില്‍ ഇവ അടങ്ങിയിരിക്കുന്നു.

 

മഗ്‌നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാല്‍സിഫിക്കേഷന്‍ (ശരീരകലകളില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ മഗ്‌നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കളായ എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ്, ചീര, മറ്റ് ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സിങ്കിനു സാധിക്കും. സിങ്ക് ധാരാളമടങ്ങിയ കടല്‍മത്സ്യങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മുട്ട മുതലായവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ മുട്ട, സോയ, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്.

 

 

 

OTHER SECTIONS