പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

By web desk .09 10 2022

imran-azhar

 

 

ആരോഗ്യമുള്ള ജീവിതത്തിനായി പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ആത്യാവശ്യമായ കാര്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത്. അതോടൊപ്പം വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താന്‍ എന്തൊക്കെ കഴിക്കണമെന്ന് നാം കൃത്യമായി അറിഞ്ഞിരിക്കണം.

 


പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍:


1.ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ വിറ്റാമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവയെല്ലാം ബദാമില്‍ അടങ്ങിയിട്ടുണ്ട്.ഇതിലെ വിറ്റാമിന്‍ ഇ-ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

ബദാമിന് ഹൃദയാഘാതസാധ്യത കുറയ്ക്കാനും കഴിയുമെന്ന് ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഇവ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

 

2.ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. കാത്സ്യം, ഫൈബര്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് വിദഗ്ധരും പറയുന്നു.

 

3.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

 

4.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഭക്ഷണമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്.

 

5.പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ദഹനത്തിനും സഹായിക്കുന്ന തൈര് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

6.ഔഷധ ഗുണങ്ങളടങ്ങിയ പഴമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി, കെ, ഫൈബര്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. പേരയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇവ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം നല്‍കുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും.

 

7.വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയാണ് ഈ പട്ടികയിലെ ഏഴാമന്‍. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്.

 

8.ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

 

 

 

OTHER SECTIONS