FOOD

മഞ്ഞുകാലത്ത് ഇഞ്ചി, പുതിന, തേന്‍, ചുക്കുകാപ്പി...

UPDATED2 months ago

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയവും. ഭക്ഷണരീതിയില്‍ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ഠമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്. സ്ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.

Show More