വെയിലേറ്റ് മുഖം കരുവാളിച്ചോ? ടെന്‍ഷന്‍ വേണ്ട, പരീക്ഷിക്കാം ഈ നാല് എളുപ്പ വഴികള്‍...

By Greeshma Rakesh.22 08 2023

imran-azhar

 


 


പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വെയിലേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സണ്‍ ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം...

 


ഒന്ന്...

തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

 

രണ്ട്...

തക്കാളി നീരും അര ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

 

മൂന്ന്...

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

 

നാല്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

 

ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

 

OTHER SECTIONS