നെഞ്ചെരിച്ചിലിന്റെ കാരണവും പ്രതിവിധിയും

By Web Desk.13 07 2020

imran-azhar

 

 

ഒരിക്കലെങ്കിലും നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങളെ അഭിമുഖീക്കരിക്കാത്തവര്‍ ഉണ്ടാവില്ല. വയറിലെ ആസിഡ് ഉല്‍പ്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ദഹനത്തെ സഹായിക്കുന്ന വീര്യം കൂടി ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഭക്ഷണം കഴിച്ച് പുളിച്ച് തികട്ടലും പുകച്ചിലും എരിച്ചിലുമായി മാറുന്നു. പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. എന്നാല്‍, നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്‌ളാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. നെഞ്ചെരിച്ചിലിന്റെ കാരണങ്ങളും പിന്നീടൊരിക്കലും വരാത്ത രീതിയില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്നതുമായ മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...


കാരണങ്ങള്‍:


അസമയത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍: അസമയത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപേ്പാഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. മാത്രമല്‌ള, ചില ഭക്ഷണങ്ങളും ആമാശയത്തിലെ ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാത്തതും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. ഭക്ഷണം കഴിക്കാത്ത അവസ്ഥ: ദഹനരസങ്ങളും ആസിഡും ആമാശയത്തിലെത്തുകയും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭക്ഷണം ഇല്‌ളാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാം.


ശീലങ്ങള്‍: ഭക്ഷണം കഴിച്ച ഉടനെ ചെയ്യുന്ന പല ശീലങ്ങളും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. മദ്യപാനം, കഴിച്ച ഉടനെ കുനിയുന്നത്, പുകവലി തുടങ്ങിയ ശീലങ്ങള്‍ നെഞ്ചെരിച്ചിലിന് കാരണമാകും.


പരിഹാരമാര്‍ഗ്ഗങ്ങള്‍:


കഞ്ഞി വെള്ളം: കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് നെഞ്ചെരിച്ചിലിനെ ഇല്‌ളാതാക്കാനുള്ള ഒറ്റമൂലിയാണ്. ദിവസവും കുടിക്കുമ്പോള്‍ തന്നെ നെഞ്ചെരിച്ചില്‍ ഇല്‌ളാതാവും. നെഞ്ചെരിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാത്താക്കാന്‍ സഹായിക്കുന്ന നലെ്‌ളാരു ഹെല്‍ത്ത് ഡ്രിങ്ക് ആണ് കഞ്ഞിവെള്ളം.


പാഴ്‌സ്‌ളി വെള്ളം: പാഴ്‌സ്‌ളി വെള്ളമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ കൃത്യമായി നടത്തുന്നു. മാത്രമല്‌ള, ദഹനസംബന്ധമായ എല്‌ളാ പ്രശ്‌നങ്ങള്‍ക്കും എന്നന്നേക്കുമായി പരിഹാരമാണ് പാഴ്‌സ്‌ളി.


കാരറ്റും സെലറി ജ്യൂസും: കാരറ്റ് സെലറി ജ്യൂസ് കുടിക്കുന്നതും നെഞ്ചെരിച്ചിലിനെ ഇല്‌ളാതാക്കുന്നു. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്‌ളാതാക്കാന്‍ ഇത് വളരെയധികം സഹായകമാണ്.

ഫ്രൂട്ടും: ഇഞ്ചിയും സബര്‍ജില്‌ളി അഥവാ പിയര്‍ഫ്രൂട്ട് ജ്യൂസ് ആക്കി സ്ഥിരമായി കഴിക്കുന്നതും നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്‌ളാതാക്കാന്‍ നല്ലതാണ്.

 

OTHER SECTIONS