കെമിക്കലുകളില്ല, സിംപിളായി വീട്ടിലിരുന്ന് മുടി കളര്‍ ചെയ്യാം...

By Greeshma Rakesh.16 05 2023

imran-azhar

 

മുടി കളര്‍ ചെയ്യാന്‍ ഇഷ്ടമുള്ള ധാരാളം പേരുണ്ട്. എന്നാല്‍ കെമിക്കലുകള്‍ ഉപയോഗിക്കേണ്ട കാര്യമോര്‍ക്കുമ്പോള്‍ പലരും അത് വേണ്ടെന്ന് വെക്കാറാണ് പതിവ്. എന്നാല്‍ ഇനി കെമിക്കലല്ലേ എന്നു കരുതി മുടി കളര്‍ ചെയ്യാതിരിക്കേണ്ട, വീട്ടില്‍ ഉള്ള സാധനങ്ങള്‍ വച്ച് നിങ്ങള്‍ക്ക് സ്വയം തന്നെ മുടി കളര്‍ ചെയ്യാം. ഇതാ ചില വഴികള്‍

 


ബീറ്റ്റൂട്ട് ഡൈ

പര്‍പ്പിള്‍- ബര്‍ഗണ്ടി ലുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബീറ്റ്റൂട്ട് തന്നെ പരിഹാരം. ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് 1 ടീസ്പൂണ്‍ തേനും 1 ടീസ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് നന്നായി അരച്ച് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം 60 മിനുട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇനി വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഉപയോഗിച്ച് കഴുകിക്കളയാം. നല്ല പര്‍പ്പിള്‍ നിറത്തിലുള്ള സില്‍ക്ക് മുടി ഇതുവഴി നിങ്ങളെ തേടിയെത്തും.

 

കറുവപ്പട്ട ഡൈ

ചുവന്ന-തവിട്ട് നിറമുള്ള മുടിക്ക്, ½ കപ്പ് കറുവപ്പട്ടയും ½ കപ്പ് കണ്ടീഷണറും കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു മാസ്‌കായി പുരട്ടി 45-60 മിനിറ്റ് മുടിയില്‍ തടവുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കറുവപ്പട്ട തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചുവപ്പ് കലര്‍ന്ന തവിട്ട് നിറം നല്‍കുകയും ചെയ്യുന്നു.


കാരറ്റ് ജ്യൂസ് ഡൈ


ഒരു ഓറഞ്ച് ലുക്കാണ് ആവശ്യമെങ്കില്‍ വഴിയുണ്ട്. കുറച്ച് കാരറ്റ് ജ്യൂസില്‍ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ കലര്‍ത്തുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭാഗങ്ങളില്‍ മിശ്രിതം ഉപയോഗിച്ചതിന് ശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തല പൊതിയുക.

 

കുറഞ്ഞത് 60 മിനിറ്റെങ്കിലും വയ്ക്കുക. ശേഷം ആപ്പിള്‍ വിനഗര്‍ ഉപയോഗിച്ച് കഴുകിക്കളയാം. മനോഹരമായ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറം ഇതുവഴി മുടിയ്ക്ക് കിട്ടും. ക്യാരറ്റില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും മുടിക്ക് കട്ടി നല്‍കാനും സഹായിക്കും.

OTHER SECTIONS