By Lekshmi.04 11 2022
ദൈനംദിന നടത്തത്തിന്റെ എണ്ണം വര്‍ധിപ്പിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യങ്ങള്‍ ഗുണങ്ങള്‍ നല്‍കാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ്. ഭാരം കുറയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്നാണ് ഒരു പഠനം പറയുന്നത്.ഒരു ദിവസം മുഴുവന്‍ നടക്കുന്നത് കൂടുതല്‍ കലോറി നശിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അങ്ങനെയാകുമ്പോള്‍ ആഴ്ചയിലെ 7 ദിവസത്തെ കാലയളവില്‍ ഇത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഇല്ലാതാക്കുന്നതിനെക്കാള്‍ കൂടുതല്‍ കലോറിയാണ് നടക്കുമ്പോള്‍ നിങ്ങള്‍ കളയുന്നത്.
എങ്ങനെ നടക്കണം?
ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്ക് എത്തുമ്പോള്‍ വിശ്രമിക്കാന്‍ ശ്രമിക്കാതെ നിങ്ങളുടെ പരാമവധി പ്രയത്‌നത്തിന്റെ 60%ത്തില്‍ കൂടുതല്‍ നടക്കാന്‍ ശ്രമിക്കുക. ഒരു ദിവസം കുറയ്‌ക്കേണ്ട കലോറിയുടെ അളവ് വര്‍ധിപ്പിക്കാന്‍ നടത്തത്തിന് കഴിയും. ദിവസവും നിശ്ചിത അളവില്‍ കലോറി കുറച്ചാല്‍ മാത്രമേ അമിതഭാരം കുറയ്ക്കാന്‍ കഴിയൂ.
കയറ്റവും പടികളും ഒഴിവാക്കരുത്
ശരീരം ഗുരുത്വാകര്‍ഷണത്തിനെതിരെ എത്രത്തോളം പ്രയത്‌നിക്കുന്നുവോ അത്രയധികം നിങ്ങളും കഠിനമായി പരിശ്രമിക്കേണ്ടി വരും. അതുവഴി ചെറിയ കാലയളവില്‍ കൂടുതല്‍ കലോറി ഇല്ലാതാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തുക. കലോറി കുറഞ്ഞ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മുതലായവ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദിവസം മുഴുവന്‍ നടക്കാന്‍ ശ്രമിക്കുക
എന്നാൽ ഒരാള്‍ക്ക് എങ്ങനെ നടക്കാന്‍ കഴിയും എന്നായിരിക്കും ആലോചിക്കുന്നത്. ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കാന്‍ ശ്രമിക്കുക, ഓഫീസ് അല്ലെങ്കില്‍ കടകളില്‍ നിന്ന് കുറച്ച് ദൂരത്തില്‍ വാഹനം നിര്‍ത്തിയ ശേഷം നടന്ന് പോകാന്‍ ശ്രമിക്കുക, ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഒരു സ്ഥലത്ത് നിന്ന് കുറച്ച് അധികം സാധനം അടുത്ത ഒരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ ഓരോന്ന് ഓരോന്നായി മാറ്റാന്‍ ശ്രമിക്കുക അപ്പോള്‍ നടത്തം കൂട്ടാന്‍ സാധിക്കും.