സ്‌ട്രെസ്,ടെന്‍ഷന്‍ കാരണം മുടി പൊഴിയുന്നുവോ; ചില പരിഹാരങ്ങൾ ശ്രദ്ധിക്കാം

By Lekshmi.07 11 2022

imran-azhar

 

മുടി കൊഴിയുന്നതിന് പല കാരണങ്ങൾ ഉണ്ട്.പോഷകക്കുറവ്, മുടിയിലെ പരീക്ഷണങ്ങള്‍, ചില രോഗങ്ങള്‍, മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.മുടി കൊഴിയാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണം തന്നെയാണ് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ. മുടി വളരുന്ന ഒരു അവസ്ഥയാണ് അനാജന്‍ ഫേസ്. അടുത്തത് ടീലോജന്‍ ഫേസാണ്. ഈ ടീലോജന്‍ അവസ്ഥയില്‍ മുടി വളരാതെ അതേ രീതിയില്‍ നില്‍ക്കും. എന്നാൽ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കാരണം മുടി കൊഴിച്ചില്‍ നമുക്കനുഭവപ്പെടുക ഇവയുണ്ടായി ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്.

 

പോഷകക്കുറവ്

 

രക്തക്കുറവെങ്കില്‍, അതായത് അയേണ്‍ തോത് കുറവെങ്കില്‍ മുടി കൊഴിയുന്നത് സാധാരണയാണ്. രക്തത്തിലൂടെയാണ് ഓക്‌സിജന്‍ ലഭിയ്ക്കുന്നത്. ഇതിനാല്‍ അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുക. ഇറച്ചി, മീന്‍, മുട്ട എന്നിവ, ഇലക്കറികള്‍ എന്നിവ എല്ലാം തന്നെ അയേണ്‍ സമ്പുഷ്ടമാണ്. ഇതു പോലെ സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കൊളാജന്‍ ഉല്‍പാദത്തിന് ഇത് അത്യാവശ്യമാണ്. ടീലോജന്‍ ഫേസിലെ മുടി വളരാന്‍ ഇത് അത്യാവശ്യമാണ്. പാല്‍, പാലുല്‍പന്നങ്ങള്‍, കോളിഫ്‌ളവര്‍, തവിട് അടങ്ങിയ ധാന്യങ്ങള്‍, ക്യാബേജ്, ഞണ്ട്, കക്ക, കടല്‍ മീനുകള്‍, നട്‌സ്, പയര്‍, പരിപ്പ് എന്നിവ സിങ്ക് സമ്പുഷ്ടമാണ്.

 

വൈറ്റമിന്‍ ഡി

 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രധാനമാണ്. മുടി വേരുകളുടെ വരള്‍ച്ച തടയാന്‍ ഇതേറെ പ്രധാനമാണ്. ഇത് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന സെബം ഉല്‍പാദത്തിന് സഹായിക്കുന്നു. ചാള, ചൂര, അയല പോലുള്ളവ ഒമേഗ സമ്പുഷ്ടമാണ്. ഇതു പോലെ വൈറ്റമിന്‍ ഡി അടങ്ങിയവ കഴിയ്ക്കുന്നത് മുടി വളരുന്ന അവസ്ഥയിലേക്കെത്തിയ്ക്കുന്നു അതായത് ടീലോജന്‍ ഫേസിലെ മുടിയെ അനോജെല്‍ ഫേസിലേക്കെത്തിയ്ക്കുന്നു. സൂര്യപ്രകാരം, കൂണ്‍, ന്ട്‌സ്, മുട്ട പോലുളള വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്.

 

സെലേനിയം

 

സെലേനിയം സമ്പുഷ്ടമായവ കഴിയ്ക്കാം. കടല്‍ മീനുകളില്‍ ഇവയുണ്ട്. ബ്രസല്‍ നട്‌സ് നല്ലതാണ്. ബയോട്ടിന്‍ മറ്റൊരു ഘടകമാണ്. ഇത് അടങ്ങിയ ഭക്ഷണമുണ്ട്. മുട്ട മഞ്ഞ, ലിവര്‍, പാല്‍, പച്ചക്കറികള്‍, നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ബയോട്ടിന്‍ സമ്പുഷ്ടമാണ്. തവിടുള്ള ധാന്യങ്ങളിലും ഇവയുണ്ട്. ഇതെല്ലാം പാലിച്ചാല്‍ സ്‌ട്രെസ് കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ മാറാന്‍ സാധിയ്ക്കും.

 

മുടി വളരാന്‍

 

പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. അനാവശ്യമായ ഭക്ഷണ, പാനീയങ്ങള്‍ ഒഴിവാക്കുക. അതായത് വറുത്തതും പൊരിച്ചതുമെല്ലാം. പ്രോസസ് ചെയ്തവയും ഒഴിവാക്കുക. സ്‌ട്രെസ് കാരണമുണ്ടാകുന്ന മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നതാണ് അനാരോഗ്യകരമായ ഭക്ഷണങ്ങളും ജീവിത ചിട്ടകളും മുടിയിലെ പരീക്ഷണങ്ങളുമെല്ലാം. ഇവയെല്ലാം നിയന്ത്രിയ്ക്കുക.

 

 

 

 

OTHER SECTIONS