ഓക്‌സിജന്‍ കുറഞ്ഞാല്‍ പ്രോണിങ്ങ് ചെയ്യാം; ജീവന്‍ രക്ഷിക്കാം

By Web Desk.09 05 2021

imran-azhar

 


തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നുവെന്ന് മനസ്സിലായാല്‍ പ്രോണിംഗ് പ്രക്രിയ ചെയ്യാം. ഇതുവഴി ഓക്സിജന്റെ നില ഉയര്‍ത്താനും അതുവഴി ജീവന്‍ രക്ഷിക്കാനും സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

കമിഴ്ന്നു കിടന്ന ശേഷം നെഞ്ചിന്റെ ഭാഗത്ത് തലയണവച്ച് അല്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതാണ് പ്രോണിങ്ങ്. പ്രോണിങ് ചെയ്യുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം.

 

വീട്ടില്‍ കഴിയുമ്പോള്‍ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധയില്‍പ്പെട്ടാലോ ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്‍ക്കുന്ന സമയത്തും ആശുപത്രിയില്‍ എത്തുന്നതുവരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത് നല്ലതാണെന്നും അധികൃതര്‍ പറഞ്ഞു.

 

 

തലയണവയ്‌ക്കേണ്ട രീതി

 

* കഴുത്തിനുതാഴെ ഒരു തലയണ

* നെഞ്ചുമുതല്‍ തുടയുടെ മേല്‍ഭാഗം എത്തുന്ന രീതിയില്‍ ഒന്നോരണ്ടോ തലയണ

* കാല്‍മുട്ടിന്റെ താഴേക്ക് ഒന്നോരണ്ടോ തലയണ

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കണം.

* ഇടവിട്ടുള്ള അവസരങ്ങളില്‍ ഇത് ആവര്‍ത്തിക്കണം.

* ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യരുത്.

* ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ്പ് വെയിന്‍ ത്രോംബോസിസ് (ഡി.വി.ടി.) രോഗികള്‍ പ്രോണിങ് ചെയ്യരുത്.

* ഭക്ഷണശേഷം ഒരു മണിക്കൂര്‍ നേരത്തേക്ക് പ്രോണിങ് ചെയ്യരുത്.

 

 

OTHER SECTIONS