കോവിഡിന് ആസ്മയ്ക്കുള്ള ഇന്‍ഹേലര്‍ നിര്‍ദേശിച്ച് ഐസിഎംആര്‍

By Health Desk.01 05 2021

imran-azhar

 

കോവിഡ് രോഗികള്‍ക്ക് ആസ്തമയ്ക്കുള്ള ഇന്‍ഹേലറുകള്‍ ആശ്വാസം നല്‍കുമെന്ന് ഐസിഎംആര്‍. രോഗത്തിന്റെ തുടക്കത്തില്‍ ഇന്‍ഹേലറിന്റെ ഉപയോഗം രോഗം മൂലമുള്ള അത്യാഹിതവും ആശുപത്രി സന്ദര്‍ശവും 91 ശതമാനത്തോളം ഒഴിവാക്കാമെന്ന ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് പറയുന്നത്.

 

ഇന്‍ഹേലര്‍ ശ്വാസകോശത്തിലെ കൊറോണ വൈറസിന്റെ പെരുകലിനെ തടയുന്നതായി പഠനത്തില്‍ കണ്ടെത്തി. മാത്രമല്ല, രോഗികള്‍ വേഗം സുഖം പ്രാപിക്കുകയും പനി പോലുള്ള രോഗങ്ങള്‍ ബാധിക്കാത്തതിനാല്‍ മറ്റു മരുന്നുകള്‍ കഴിക്കേണ്ടിതായും വന്നില്ല. യുകെയില്‍ നടന്ന മറ്റൊരു പഠനം ആദ്യ കണ്ടത്തലുകള്‍ ശരിവച്ചു.പനിയും ചുമയും അഞ്ചു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍ ഇന്‍ഹേലര്‍ ഉപയോഗിക്കാമെന്നാണ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. യുകെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആറിന്റെ നിര്‍ദേശം. ഇന്‍ഹേലറുകള്‍ ആസ്തമയ്ക്കും അനുബന്ധ ശ്വസനപ്രശ്‌നങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നവയാണ്.

 

 

 

OTHER SECTIONS