By Web Desk.14 02 2023
തിരുവനന്തപുരം: കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷനും സംയുക്തമായി ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, അലയന്‍സ് ഫ്രോണ്‍സെ തിരുവനന്തപുരം എന്നിവയുടെ സഹകരണത്തോടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോണ്ടം ദിനം ആചരിച്ചു.
പാളയം മഹാത്മാ അയ്യങ്കാളി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, എഎച്ച്എഫ്-ഇന്ത്യ കെയര്‍ ബ്രാന്‍ഡ് അംബാസഡര്‍ പ്രിന്‍സ് മാനവേന്ദ്ര സിംഗ് രോഹില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
നാല്‍പ്പത് അടിയുള്ള കോണ്ടം ബലൂണില്‍ സിഗ്നേചര്‍ ക്യാംപെയ്ന്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും റെഡ് റിബ്ബണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുമായി കോണ്ടം കൊണ്ട് വസ്ത്രങ്ങളും ആക്‌സസറീസ് നിര്‍മാണ മത്സരവും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി സൗജന്യ എച്ചഐവി, സിഫിലിസ് പരിശോധന, ഫ്‌ളാഷ് മോബുകള്‍, മ്യൂസിക് ബാന്‍ഡ് പ്രകടനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.