മുടി കൊഴിച്ചില്‍ തടയാന്‍ ജ്യൂസുകള്‍

By priya.17 09 2022

imran-azhar

 

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലമുടി കൊഴിച്ചില്‍. മുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്.ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ വേണ്ട രീതിയില്‍ എത്തിയാല്‍ തലമുടി കൊഴിച്ചിലിനെ തടയാന്‍ സാധിക്കും.

 

 

തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ചില ജ്യൂസുകള്‍

 

തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാള ജ്യൂസ്. ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം.

 

തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് തേങ്ങ വെള്ളം. ഇതിനായി നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

 

തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും.

 

 

 

OTHER SECTIONS