By Web Desk.10 10 2022
7.4 ദശലക്ഷം ബ്രിട്ടീഷുകാര്‍ ജോലിക്കിടെ സ്വയംഭോഗം ചെയ്യുന്നതായി പുതിയ പഠനം. സ്വയംഭോഗം ഉല്പാദന ക്ഷമത കൂട്ടിയെന്നും പഠനം പറയുന്നു.
വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കിടയിലാണ് പഠനം നടത്തിയത്. കോവിഡ് കാലത്ത് വ്യാപകമായ വര്‍ക്ക് ഫ്രം ഹോം രീതിയാണ് ഈ പുതിയൊരു ശീലത്തിനു കാരണം.
2000 ആളുകളെ ഉള്‍പ്പെടുത്തി കെമിസ്റ്റ് 4 യു ആണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ 14 ശതമാനം ജോലിയില്‍ ഏതെങ്കിലും തരത്തില്‍ ആത്മസംതൃപ്തി തരുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. 22 ശതമാനം പുരുഷന്മാര്‍ ജോലിക്കിടെ സ്വയംഭോഗം ചെയ്തു എന്ന് സമ്മതിച്ചപ്പോള്‍ സ്ത്രീകളില്‍ ഇത് ഏഴ് ശതമാനമാണ്. 18 ശതമാനം പേര്‍ ജോലിസ്ഥലത്ത് സെക്സുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ഉപയോഗിച്ചതായി സര്‍വ്വേയില്‍ പറയുന്നു.
ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന്റെ കാര്യത്തില്‍, സ്വയംഭോഗം പ്രയോജനകരമായേക്കാമെന്നാണ് പഠനത്തിന്റെ പിന്‍ബലത്തില്‍ ഗവേഷകര്‍ പറയുന്നത്. സ്വയംഭോഗത്തിലെ രതിമൂര്‍ച്ഛ സമയത്ത് ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു, അവ വേദന കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. ഉതാണ് കാര്യക്ഷമത വര്‍ദ്ധിക്കാന്‍ കാരണം.