രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളുമായി മില്‍മ

By Web Desk.21 02 2021

imran-azhar

 

 

തിരുവനന്തപുരം: രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ മില്‍മ പുറത്തിറക്കി. ആരോഗ്യ മിശ്രിതമായ മില്‍മ അശ്വഗന്ധ ആന്‍ഡ് സാഫറോണും ബ്ലൂബറി ഫ്ളേവേര്‍ഡ് മില്‍ക്കുമാണ് മില്‍മ പുറത്തിറക്കിയത്.

 

ആദ്യഘട്ടമായി പാല്‍, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുകപ്പട്ട എന്നിവ ചേര്‍ത്ത മില്‍മ ഗുഡ് ഹെല്‍ത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആരോഗ്യമിശ്രിതം വിപണിയിലിറക്കിയിരുന്നു.

 

ഈ ഉല്‍പ്പന്നത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് അടുത്ത സീരിസ് ആയി മില്‍മ അശ്വഗന്ധ ആന്‍ഡ് സാഫറോണ്‍ ആരോഗ്യ മിശ്രിതവും ബ്ലൂബറി ഫ്ളേവേര്‍ഡ് മില്‍ക്കും അവതരിപ്പിക്കുന്നത്.

 

അശ്വഗന്ധയുടേയും കുങ്കുമപ്പൂവിന്റേയും ചേരുവകള്‍ ആരോഗ്യമിശ്രിതത്തില്‍ അടങ്ങിയിട്ടുണ്ട്.

 

മില്‍മ ടെട്രാ പാക്ക് പാലും ഇത്തരത്തിലുളള കൂടുതല്‍ ഉല്‍പ്പന്നങ്ങളും ഉടന്‍ വിപണിയില്‍ ഇറക്കും.

 

മില്‍മ ഭവനില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്തിന് നല്‍കി ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.

 

OTHER SECTIONS