എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ... നവജാതശിശു പരിചരണം; അറിയേണ്ടതെല്ലാം

By Web Desk.18 09 2023

imran-azhar

 

 

 


രശ്മി മോഹന്‍ എ.
ചൈല്‍ഡ് ഡെവലപ്‌മെന്റ്
തെറാപ്പിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 


ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയും ജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോഷം അനുഭവപ്പെടും. അതോടൊപ്പം തന്നെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നോ നിങ്ങള്‍ എന്ത് പങ്കാണ് വഹിക്കുന്നതെന്നോ ഉള്ള അശയക്കുഴപ്പം ഉണ്ടായേക്കാം. നവജാത ശിശു സംരക്ഷണത്തില്‍, ജനനസമയത്ത് ഉടനടിയുള്ള പരിചരണവും നവജാതശിശു കാലയളവില്‍ മുഴുവനുമുള്ള പരിചരണവും ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇത് പാലിക്കണം.

 


മാസം തികഞ്ഞ് ജനിച്ച നവജാതശിശുവിനെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

* കുളിപ്പിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

* ദിവസവും ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഒപ്പിയെടുക്കുക

* 2.5കി.ഗ്രാം ഭാരത്തില്‍ കൂടുതലുള്ള കുഞ്ഞുങ്ങളെ ദിവസവും കുളിപ്പിക്കാം

* എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമുന്നത് നല്ലതാണ്

* കുളിയുടെ ദൈര്‍ഘ്യം 5 മിനിറ്റില്‍ കൂടരുത്

 


നാപ്പി മൂലമുണ്ടാകുന്ന തിണര്‍പ്പ്

 


* നനഞ്ഞ കോട്ടണ്‍ തുണിയും സാധാരണ വെള്ളവും ഉപയോഗിച്ച് നാപ്പിയുടെ ഭാഗം വൃത്തിയാക്കുക

* നാപ്പിയുടെ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക

* ഇടയ്ക്കിടെ ഡയപ്പറുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്

 

പൊക്കിള്‍ക്കൊടിയുടെ സംരക്ഷണം

 

* പൊക്കിള്‍ക്കൊടി വൃത്തിയായും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കുക

* കുളിച്ചതിനു ശേഷം പൊക്കിള്‍ക്കൊടി വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കണം.

* പൊക്കിള്‍ക്കൊടി പൊഴിയാന്‍ 7 മുതല്‍ 10 ദിവസം വരെ എടുത്തേക്കാം.

* പൊക്കിള്‍ക്കൊടിയുടെ താഴേയ്ക്കാണ് ഡയപ്പറുകള്‍ ധരിക്കേണ്ടത്.

 


താപനില

 

* കുഞ്ഞിനെ ശരിയായി പൊതിയുക

* എസി, ഹൈ സ്പീഡ് ഫാന്‍ എന്നിവ ഒഴിവാക്കുക

* കൈകള്‍ക്കും കാലുകള്‍ക്കും ശരീരത്തിനും ഒരേ താപനില നിലനിര്‍ത്തുക

* നവജാതശിശുക്കളുടെ സാധാരണ വളര്‍ച്ചയ്ക്ക് ബേബി മസാജ് ഫലപ്രദമാണ്

 

വിറ്റാമിന്‍ ഡി

 

* എല്ലുകളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്

* വൈറ്റമിന്‍ ഡി യുടെ കുറവ് റിക്കറ്റ്സ്, ഇടയ്ക്കിടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍, അപസ്മാരം, പ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകും.

* വിറ്റാമിന്‍ ഡി തുള്ളികള്‍ ദിവസവും ഒരു നേരം നല്‍കണം

 

വാക്സിനേഷന്‍

 

* BCG, OPV, Hep. B വാക്സിനേഷന്‍ എന്നിവ ജനനസമയത്ത് നല്‍കണം

 


ഡിസ്ചാര്‍ജിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

* ഡിസ്ചാര്‍ജ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നവജാതശിശുവിനെ ശിശുരോഗ വിദഗ്ധന്റെ പരിശോധനയ്ക്ക് വിധേയമാക്കണം.

* ആദ്യത്തെ 6 മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക

* കെയര്‍ ടേക്കര്‍മാര്‍ ശരിയായ ശുചിത്വം ഉറപ്പാക്കണം

 


അപകട സൂചനകള്‍

 

* സാധാരണ രീതിയില്‍ കുഞ്ഞ് പാല്‍ കുടിക്കാതിരിക്കുക.

* മുഖവും ശരീരവും മഞ്ഞ നിറത്തില്‍ കാണപ്പെടുക/മഞ്ഞ നിറമുള്ള മൂത്രം

* വേഗത്തിലുള്ള ശ്വസനം

* മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം

* പൊക്കിളില്‍ നിന്ന് പഴുപ്പ് വരിക

 


പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

* 7-10 ദിവസത്തിനുള്ളില്‍ കുഞ്ഞിന് ജനന ഭാരം തിരികെ ലഭിക്കും

* ആദ്യ ആഴ്ചയുടെ അവസാനത്തോടെ കുഞ്ഞ് പലതവണ മല-മൂത്രവിസര്‍ജ്ജനം നടത്തും.

* അത്ഭുതം, പ്രതീക്ഷ, സ്വപ്നം എന്നിവയുടെ തുടക്കമാണ് ഒരു നവജാതശിശു

 


നവജാതശിശുക്കളെ വീട്ടില്‍ പരിചരിക്കുമ്പോള്‍* മുകളില്‍ ചര്‍ച്ച ചെയ്ത നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

* നവജാതശിശുവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ നിയോനറ്റോളജിസ്റ്റുമായി പങ്കുവയ്ക്കുകയും വ്യക്തമാക്കുകയും വേണം

 

 

 

OTHER SECTIONS