ചോറ് കുറച്ച് കഴിക്കുന്നത് നല്ലത്: പുതിയ പഠനം ഇങ്ങനെ

By web desk .31 10 2022

imran-azhar

 

ദക്ഷിണേന്ത്യക്കാര്‍ക്ക് ചോറ് പ്രധാനപ്പെട്ട ആഹാരമാണ്. ചോറില്‍ ഏറ്റവും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് നില (ഷുഗര്‍) ഉയര്‍ത്താനും ഇത് കാരണമാകും. അതിനാലാണ് പ്രമേഹമുള്ളവരോട് ചോറ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുള്ളത്.


ശരീരവണ്ണം വര്‍ധിക്കാനും കാര്‍ബോഹൈഡ്രേറ്റ് കാരണമാകാറുണ്ട്. അതുകൊണ്ട് ശരീര വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് പാലിക്കുന്നവരും ചോറ് ഉള്‍പ്പടെയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കാറുണ്ട്.

 

പ്രമേഹമുള്ളവരോ അമിതവണ്ണമുള്ളവരോ മാത്രമല്ല മറ്റുള്ളവര്‍ക്കും കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമായി അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നത് നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നത് ഭാവിയില്‍ പ്രമേഹ സാധ്യത നല്ലതുപോലെ കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം.

 

'JAMA നെറ്റ്‌വര്‍ക്ക് ഓപ്പണി'ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ ലൂസിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്.

 

പ്രമേഹ സാധ്യതയുള്ള ഒരു സംഘത്തെ രണ്ട് വിഭാഗങ്ങളാക്കി അവരിലൊരു വിഭാഗത്തിന് കാര്‍ബ് കുറഞ്ഞ ഡയറ്റും മറ്റൊരു വിഭാഗത്തിന് സാധാരണ ഡയറ്റും തന്നെ നിര്‍ദേശിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം പരിശോധിച്ചപ്പോള്‍ സാധാരണ ഡയറ്റുമായി മുന്നോട്ടുപോയവരില്‍ പ്രമേഹ സാധ്യത കൂടുകയും മറുവിഭാഗത്തില്‍ കുറവും കാണിച്ചു.

 

ഈ വിഷയത്തില്‍ സൂക്ഷ്മമായ പഠനങ്ങള്‍ ഇതേ ഗവേഷകര്‍ തന്നെ ആവശ്യമാണെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും കാര്‍ബ് കുറഞ്ഞ ഭക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രമേഹ സാധ്യത കുറച്ചേക്കുമെന്ന സൂചന തന്നെയാണ് പഠനം നല്‍കുന്നത്. വീട്ടിലുള്ളവര്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ ഡയറ്റില്‍ ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്.

 

 

 

 

OTHER SECTIONS