ലൂബ്രിക്കേറ്റഡ് കോണ്ടവും ലൂബ്രിക്കന്റ്‌സും ശ്രദ്ധയോടെ വേണം

By RK.05 09 2021

imran-azhar

 


ലൈംഗികത ഏറ്റവും അനിവാര്യമായ പ്രക്രിയയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സെക്‌സ് സഹായിക്കുന്നു. എന്നാല്‍, അനാരോഗ്യകരമായ ലൈംഗിക പ്രവണതകള്‍ ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കും. ശരിയായ ലൈംഗിക അവബോധം ഉണ്ടായിരിക്കുകയാണ് ഏറ്റവും പ്രധാനം. സെക്‌സ് ആരോഗ്യകരവും ആസ്വാദ്യകരവുമാകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

 


* ലൈംഗികാവയവങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കാണുകയാണെങ്കില്‍ ഉറ ധരിച്ചു കൊണ്ടു മാത്രമേ ബന്ധപ്പെടാവൂ.

 

* രോഗലക്ഷണങ്ങളോ മറ്റോ കണ്ടെത്തിയാല്‍ പങ്കാളിക്കള്‍ക്കിടയില്‍ അതു ചര്‍ച്ച ചെയ്യുക. ഒരു ലൈംഗികരോഗവും പങ്കാളിയില്‍ നിന്നു മറച്ചു വയ്ക്കരുത്. എത്രയും പെട്ടെന്ന് അത് ഡോക്ടറെക്കണ്ടു ചികിത്സിപ്പിക്കണം.

 

* ലൂബ്രിക്കേറ്റഡ് കോണ്ടം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ഇത്തരം ഉറകളിലൂടെ സൂക്ഷ്മരോഗാണുക്കള്‍ കടക്കാനിടയുണ്ട്.

 

* ലൂബ്രിക്കന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വാട്ടര്‍ ബേസ്ഡ് ആയവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ലൂബ്രിക്കന്റുകളില്‍ ഓയില്‍ബേസ്ഡ് ആയവ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുക. വാട്ടര്‍ ബേസ്ഡ് ആയ ലൂബ്രിക്കന്റുകളാണു സുരക്ഷിതം.

 

* യോനിയില്‍ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയില്‍, വെളിച്ചെണ്ണ, വാസ്ലിന്‍ പോലുള്ള ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.

 

* ലൂബ്രിക്കന്റായി ഉമിനീര്‍ ഉപയോഗിക്കാനും പാടില്ല. ഇത് അണുബാധ ഉണ്ടാക്കും. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും ശ്രദ്ധ വേണം. വായ്ക്കുള്ളിലോ ലൈംഗികാവയവങ്ങളിലോ അണുബാധയുള്ളപ്പോള്‍ ഓറല്‍ സെക്‌സ് ഒഴിവാക്കാം.

 

* ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാവൂ.

 

 

 

 

OTHER SECTIONS