സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ശ്രീചിത്രയില്‍ രോഗി സൗഹൃദ വെബ് പോര്‍ട്ടല്‍

By Web Desk.03 11 2022

imran-azhar


തിരുവനന്തപുരം: സൗകര്യപ്രദമായി, എളുപ്പത്തില്‍ ആശുപത്രി സേവനങ്ങള്‍ ലഭിക്കുന്നതിന് ശ്രീ ചിത്രയില്‍ രോഗി സൗഹൃദ വെബ് പോര്‍ട്ടല്‍ തുടങ്ങി. ആദ്യമായി ശ്രീ ചിത്രയില്‍ പരിശോധനയ്ക്കായി വരുന്ന രോഗികള്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുവാനും പുനപരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി തിയതി എടുക്കുവാനും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുവാനും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകള്‍ നല്‍കുവാനും ഡിസ്ചാര്‍ജ് സമ്മറി, പരിശോധന റിപ്പോര്‍ട്ടുകള്‍, ഡോക്ടറുടെ കുറിപ്പടികള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുവാനും ഈ സ്വയം സേവന പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ടെലിഫോണിക്, വീഡിയോ കണ്‍സള്‍ട്ടേഷനുകളും പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.

 

പോര്‍ട്ടലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാകും. ലിങ്ക്: https://patientportal.sctimst,ac.in

 

 

 

OTHER SECTIONS