നിത്യയൗവനവും ഊര്‍ജ്ജസ്വലതയും വേണോ? സെക്‌സ് പതിവാക്കൂ!

By Web Desk.14 08 2022

imran-azhar

 


സെക്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെ കുറയ്ക്കാനുള്ള കഴിവ് ആരോഗ്യകരമായ സെക്‌സിനുണ്ട്. നിത്യയൗവനം സ്വന്തമാക്കാനും സെക്‌സ് സഹായിക്കുമത്രേ!

 

ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി തോന്നിപ്പിക്കും. പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതും ചെറുപ്പമാകാന്‍ സഹായിക്കും.

 

അന്‍പതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. ഒപ്പം വ്യായാമവും ഉല്ലാസവും കൂടിയുണ്ടെങ്കില്‍ ചെറുപ്പമായി തോന്നാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

അരമണിക്കൂര്‍ ലൈംഗികതയ്ക്കായി ചെലവിടുന്നത് മികച്ച വ്യായാമമാണ്. അരമണിക്കൂര്‍ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മണിക്കൂറില്‍ 4.5 കിലോ മീറ്റര്‍ നടക്കുന്നതിനും 8 കി. മീറ്റര്‍ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം.

 

പേശികള്‍ക്കും സന്ധികള്‍ക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാര്‍ക്ക് ഊര്‍ജ്ജദായകമാണ് ലൈംഗികത.

 

ഏറ്റവും നല്ല സ്‌ട്രെസ് റിലീവര്‍ ആണ് ലൈംഗികത. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ എല്ലാ 'ഫീല്‍ ഗുഡ് കെമിക്കല്‍സും' തലച്ചോറിലെത്തുന്നു. ഇതേ സമയം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂര്‍ച്ഛയ്ക്കു ശേഷം ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിന്‍ തലച്ചോറിനെ ഉണര്‍വുള്ളതാക്കുന്നു. എന്‍ഡോര്‍ഫിന്‍ സമ്മര്‍ദവും വേദനയും അകറ്റുന്നു.

 

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ സന്തോഷം നല്‍കുന്നു. ലൈംഗികബന്ധത്തിനു ശേഷം സുഖകരമായ ഉറക്കം ലഭിക്കും. ഇതിനു കാരണം പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ്. സ്വയംഭോഗം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിലും 400 മടങ്ങ് അധികം പ്രൊലാക്ടിന്‍ സ്ത്രീ പുരുഷ ലൈംഗികതയില്‍ ഉണ്ടാകുന്നുണ്ട്.

 

പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് കൂടാന്‍ ലൈംഗികത സഹായിക്കും. ഇത് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

 

പുരുഷന്മാരില്‍ സ്ഖലനം പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും 40 നും 75 നും ഇടയില്‍ പ്രായമുള്ള 50,000 പേരില്‍ നടത്തിയ പഠനം ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചു. ഒരു മാസം ഇരുപത്തൊന്നോ അതിലധികമോ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ പഠനത്തില്‍ കണ്ടു.

 

ആഴ്ചയില്‍ രണ്ടു തവണ എങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരെക്കാള്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. 1987 ല്‍ തുടങ്ങി 17 വര്‍ഷം നീണ്ട ഈ പഠനം 40 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള ആയിരം പുരുഷന്മാരിലാണ് നടത്തിയത്.

 

സ്ത്രീകള്‍ക്കും ലൈംഗികത ഹൃദയാരോഗ്യം നല്‍കും. കൂടാതെ രക്താതിമര്‍ദം വരാനുള്ള സാധ്യതയും കുറയും. സ്ത്രീകളുടെ ലൈംഗിക സംതൃപ്തി എന്നത് രതിമൂര്‍ഛ മാത്രമല്ല. ചുംബനവും സ്‌നേഹപ്രകടനവും എല്ലാം അവള്‍ക്ക് വൈകാരികവും ശാരീരികവുമായ സൗഖ്യമേകും.

 

 

 

OTHER SECTIONS