ലൈംഗിക ജീവിതത്തില്‍ നേരിടുന്ന ഉത്കണ്ഠ ഒഴിവാക്കാം

By web desk.07 07 2022

imran-azhar

ലൈംഗിക ജീവിതത്തില്‍ ഒരു ഊഷ്മളമായ തലോടലിലൂടെ ഉദ്ധാരണത്തെ ഉണര്‍ത്താന്‍ സാധിക്കുന്നു.ഇത് നമ്മെ ആനന്ദത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ അവസാനം പലപ്പോഴും ഉദ്ധാരണത്തിന് തിളങ്ങാന്‍ അവസരം ലഭിക്കുന്നില്ല.ഉത്കണ്ഠയാണ് അതിന് കാരണം.

 

 

'ലൈംഗികതയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ ക്രമേണ വളര്‍ന്ന് അവസാനം അതിന്റെ താല്പര്യക്കുറവിനു കാരണമാകാം. ഉത്കണ്ഠ എന്നതുകൊണ്ട് സെക്സ് തെറാപ്പിസ്റ്റുകള്‍ അര്‍ഥമാക്കുന്നത് ഭയം, അസ്വസ്ഥത എന്നിവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ തടസ്സമുണ്ടാക്കുന്നവയാണ്' എന്നാണ് കലിഫോര്‍ണിയയിലെ സെക്സ് തെറാപ്പിസ്റ്റ് ജീന്‍ പപ്പലാര്‍ഡോ ഉത്കണ്ഠയെക്കുറിച്ച് വിശദീകരണം നല്‍കുന്നത്.

 


ലൈംഗിക ബന്ധത്തിനിടയില്‍ത്തന്നെ ലൈംഗികതയെക്കുറിച്ച് അമിത ഉത്കണ്ഠ തോന്നാന്‍ നിരവധി കാരണങ്ങളുണ്ട്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ്.ലൈംഗികത ആസ്വദിക്കുന്നതിനു പകരം അതിന്റെ പ്രകടനത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു. അങ്ങനെ ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത ആസ്വദിക്കുന്നതിന് കഴിയാതെ വരുന്നു.

 

 

'എന്റെ അനുഭവത്തില്‍ ആളുകളില്‍ പല തരത്തിലുള്ള ആശങ്കകള്‍ കാണുന്നു. താന്‍ എന്തൊക്കെ ചെയ്യണം? അവ എല്ലാം തനിക്ക് ചെയ്യാന്‍ സാധിക്കുമോ? താന്‍ നല്ലൊരു പങ്കാളിയാണോ? ഞാന്‍ ഈ ചെയ്യുന്നത് പങ്കാളിക്ക് സന്തോഷകരമാണോ? ഞാന്‍ എന്റെ പങ്കാളിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നുണ്ടോ? തന്റെ ശരീരം അവര്‍ എങ്ങനെ കാണുന്നു? എന്റെ പങ്കാളിക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എനിക്ക് നന്നായി ചെയ്തു കൊടുക്കാന്‍ സാധിക്കുമോ?

 

 

ഇത്തരത്തിലുള്ള ആശങ്കകള്‍ പലപ്പോഴും നമ്മുടെ ലൈംഗിക ചരിത്രത്തെ മറ്റ് പലതിലേക്കും കൊണ്ടെത്തിക്കും. എന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ, അവര്‍ക്ക് നല്ല രീതിയില്‍ ചുംബിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്റെ പുരുഷന്മാരായ രോഗികളില്‍ ഒരാള്‍ അയാളുടെ ലിംഗാഗ്രം മുറിക്കാത്തതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിരുന്നു.

 

 

ഇത്തരത്തിലുള്ള സംഭവങ്ങള്‍ വ്യക്തികളെ ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ഇത് ലൈംഗിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഈ ഉത്കണ്ഠ ഇവരുടെ ലൈംഗിക പ്രകടനത്തില്‍ ഒരു പോരായ്മ സൃഷ്ടിക്കുന്നു. മറ്റ് ചില ആളുകള്‍ക്ക് ബെഡ്‌റൂമിന് പുറത്ത് പല കാരണങ്ങളാല്‍ ഉണ്ടാകുന്ന ഉത്കണ്ഠയോ സമ്മര്‍ദമോ കിടപ്പുമുറിയിലെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്നു' ജീന്‍ പപ്പലാര്‍ഡോ പറയുന്നു .

 

 

'ഉത്കണ്ഠയുമായി മല്ലിടുന്ന ആളുകള്‍ക്ക് പലപ്പോഴും ഒരു മോചനം ബുദ്ധിമുട്ടായിരിക്കും. അത് ലൈംഗികപരമായ സംവേദനങ്ങളില്‍ മുന്നൊരുക്കം നടത്താനുള്ള അവരുടെ കഴിവ് അപഹരിക്കുന്നു.' വാഷിങ്ടന്‍ ഡിസിയിലെ ലൈംഗിക ചികിത്സകനായ ഡെബോറ ഫോക്സ് പറഞ്ഞു. ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് അവര്‍ക്ക് വളരെയധികം പ്രയത്‌നിക്കേണ്ടി വരുന്നു. അത് സ്വയം ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്ന് അവരെ അകറ്റുന്നു.

 

 

ഉത്കണ്ഠ ശരീരത്തില്‍ പ്രകടമാകുന്നത് എങ്ങനെ

 


ഉത്കണ്ഠയുള്ളവര്‍ക്ക് അതിന്റെ വ്യക്തമായ ലക്ഷണങ്ങളും ഉണ്ടായിരിക്കും.ഹൃദയമിടിപ്പ് കൂടുതലാകുന്നു.ആമാശയത്തില്‍ പല പ്രശ്നങ്ങളും ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇത് പിന്നീട് വിഷാദം, ലൈംഗിക താല്പര്യക്കുറവ് എന്നിവയായി മാറുന്നു. ഇത് ലൈംഗിക ഉത്തേജനത്തെയും ബാധിക്കുന്നു.

 

 


'ലിംഗാഗ്ര ചര്‍മമുള്ളവര്‍ക്ക് ഉത്കണ്ഠ അവരുടെ രക്തപ്രവാഹത്തെ ബാധിച്ച് ഉദ്ധാരണശേഷി നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാക്കുന്നു' എന്ന് നെബ്രാസ്‌ക, ലോവ വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ലൈംഗിക ചികിത്സകനായ ക്രിസ്റ്റെന്‍ വിസ്‌കോണ്‍സിന്‍ പറഞ്ഞു.സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ അവരെ പിരിമുറുക്കത്തിലാക്കുകയും അതു വഴി ലൈംഗിക വേളയില്‍ യോനീ പേശികളില്‍ വേദനയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഇത് രതിമൂര്‍ച്ഛയുമായി പൊരുതാന്‍ ഇടയാക്കുന്നു.

 


ഈ നിമിഷത്തില്‍ ഉത്കണ്ഠ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അപഹരിക്കുകയും ആ ലൈംഗിക പ്രവാഹത്തില്‍ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു.ഈ പ്രശ്‌നം നേരിടുന്ന പുരുഷന്മാര്‍ പറയുന്നത് ലൈംഗികബന്ധത്തിന്റെ വേളയില്‍ ഉത്കണ്ഠ വീണ്ടും സംഭവിക്കുമെന്നാണ്. ഇത് ലൈംഗിക വേളയില്‍ അവരെ പരിഭ്രാന്തിയിലാക്കുകയും സ്‌ട്രെസ് ഹോര്‍മോണ്‍ ആയ അഡ്രിനാലിന്‍ പുറത്തു വിടുകയും ചെയ്യുന്നു.ചുരുക്കത്തില്‍ ലൈംഗിക പ്രവര്‍ത്തനത്തിന്റെ തകരാറിനെക്കുറിച്ചുള്ള ഉത്കണ്ഠ ഇതിന്റെ യഥാര്‍ഥ പ്രശ്നത്തിലേക്ക് നയിക്കുന്നു.

 

 

പുരുഷന്മാരുടെ ലൈംഗിക ശ്രമങ്ങള്‍ പരാജയപ്പെടുമ്പോഴോ അല്ലെങ്കില്‍ മുമ്പത്തെ പരാജയപ്പെട്ടതോ കാരണം അവരില്‍ ഉത്കണ്ഠയും സമ്മര്‍ദവും വളരുന്നു. അഡ്രിനാലിന്റെ പ്രവര്‍ത്തനം വഴി ലിംഗത്തില്‍നിന്ന് രക്തത്തിന്റെ ഒഴുക്ക് മാറ്റുന്നത് വഴി ഉദ്ധാരണക്കുറവിന് കാരണമാകുന്നു.

 

 

പ്രശ്നം എന്താണെന്ന് തിരിച്ചറിയുക

 

 

'ലൈംഗികതയുമായി ബന്ധപ്പെട്ട് ഉത്കണ്ഠയുള്ള ആളുകള്‍ പങ്കാളിയെ ഒഴിവാക്കുന്ന രീതി കണ്ടു വരുന്നു. എന്നാല്‍ ഈ പ്രവണത കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈ ഉത്കണ്ഠ കിടപ്പുമുറിക്ക് പുറത്ത് വളരെയധികം സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇത് കുടുംബ ബന്ധത്തിന്റെ മറ്റ് തലങ്ങളിലേക്ക് കടക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് മല്ലിടേണ്ട സ്ഥിതിയാവുകയും ചെയ്യുന്നു'. പപ്പലാര്‍ഡോ പറയുന്നു.

 

 

എന്റെ രോഗികളില്‍ ഒരാള്‍ ലൈംഗികവേളയില്‍ ഉദ്ധാരണം നഷ്ടപ്പെടുമെന്നോ ലൈംഗിക പൂര്‍ത്തീകരണത്തിന് കഴിയില്ലെന്നോ ആശങ്കപ്പെടുന്നു. അയാള്‍ അതിനെക്കുറിച്ച് വളരെയധികം വിഷമിക്കുന്നു. തന്റെ പങ്കാളിയോട് അവളുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിക്കുന്നതും അവളുടെ കരം പിടിക്കുന്നതുമെല്ലാം ലൈംഗികതയിലേക്കുള്ള തന്റെ ക്ഷണമായി അവള്‍ കാണുമോ എന്ന് ഭയപ്പെടുന്നു. ഇത് അവന്റെ പങ്കാളിക്ക് ബുദ്ധിമുട്ടുമായി തോന്നുന്നു. എന്നാല്‍ തന്റെ യഥാര്‍ഥ പ്രശ്നം അവന്‍ അവളോട് പറയുന്നില്ല.

 

 


ലൈംഗികതയെക്കുറിച്ച് സംസാരിക്കുക

 

പലരും ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. കൂടാതെ പ്രഫഷനലിനെ കാണുന്നതും നന്നായിരിക്കും.

 


'ദമ്പതികള്‍ വളരെ ഉത്കണ്ഠാകുലരായി എന്റെ അടുക്കല്‍ വരുമ്പോള്‍ അവരുടെ പ്രണയ നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാന്‍ ഞാന്‍ അവരോട് പറയുന്നു. ഇത്തരക്കാരില്‍ കിടപ്പുമുറിക്ക് പുറത്ത് പലപ്പോഴും ഊര്‍ജസ്വലത കുറവായി കാണുന്നു' കൊളറാഡോയിലെ ബോള്‍ഡര്‍ സെക്സ് തെറാപ്പിയുടെ സ്ഥാപകനായ താര ഗാലിയാനോ പറഞ്ഞു.

 


മുന്‍വിധിയില്ലാതെ ഈ നിമിഷം തുടരുക

 

മുന്‍വിധിയില്ലാതെ നിങ്ങള്‍ നിങ്ങളുടേതായ നിമിഷത്തില്‍ മാത്രം ശ്രദ്ധിക്കുക എന്നതാണ്. 'ലൈംഗിക ഉത്കണ്ഠയ്ക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് പൂര്‍ണമായ ശ്രദ്ധ എന്നത്. ഇത് ആ നിമിഷത്തില്‍ നിങ്ങളിലുണ്ടാകുന്ന ആശങ്കകളെ തടയാനും പൂര്‍ണമായും ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു. ലൈംഗിക ശാസ്ത്രജ്ഞനും പ്രഫസറുമായ യോണ്‍ ഫുള്‍ബ്രൈറ്റ് വിശദീകരിച്ചു.ഭാവിയില്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നിങ്ങള്‍ എന്തു ചെയ്യുന്നുവോ അവിടെ തന്നെ ആയിരിക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ നില കുറയ്ക്കാന്‍ സഹായിക്കുന്നു.

 

 

ലൈംഗിക വേളയില്‍ നിങ്ങള്‍ അമിതമായി ഉത്കണ്ഠപ്പെടുന്നതായി തോന്നിയാല്‍ നിങ്ങള്‍ സെക്സില്‍ മറ്റൊരു മനോരാജ്യം സൃഷ്ടിക്കുക. ഈ മനോരാജ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലൈംഗിക വേളയില്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും ഉത്കണ്ഠ മാറിനില്‍ക്കാന്‍ സഹായിക്കും.

 


സമ്മര്‍ദം മാറ്റുക

 

ഉദ്ധാരണത്തെക്കുറിച്ചും രതിമൂര്‍ച്ഛയെക്കുറിച്ചും ചിന്തിച്ച് വിഷമിക്കാതിരിക്കുക. കുറച്ചു നേരത്തേക്ക് അത് നിങ്ങളുടെ മേശപ്പുറത്ത് നിന്ന് എടുത്തു മാറ്റുന്നതായി കരുതുക. ഇവ രണ്ടിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഉദ്ധാരണം ലഭിക്കാനോ രതിമൂര്‍ച്ഛ ഉണ്ടാകാനോ സാധ്യത കുറവാണ്. ഉത്കണ്ഠയെ ഉത്തേജിപ്പിക്കാന്‍ അനുവദിക്കരുത്. ഇത്തരം ചില പ്രവൃത്തികളിലൂടെ നിങ്ങളുടെ ലൈംഗിക ജീവിതത്തിന് ഒരു ശുഭ പര്യവസാനം നല്‍കാന്‍ കഴിയും.

 

 

 

OTHER SECTIONS