ശരീരം പ്രകടമാക്കും ലക്ഷണങ്ങളിലൂടെ ശ്വാസനാള സമ്മര്‍ദ്ദത്തെ തിരിച്ചറിയാം

By Aswany Bhumi.05 04 2021

imran-azhar

 


ശ്വാസകോശത്തെയും വലതുഭാഗത്തെ ഹൃദയധമനികളെയും ബാധിക്കുന്ന മാരകമായൊരു രോഗാവസ്ഥയാണ് പള്‍മിനറി ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ശ്വാസനാളസമ്മര്‍ദ്ദം.

 

അമിതമായ രക്തസമ്മര്‍ദ്ദമാണ് ഇതിന്റെ പ്രധാനകാരണം.
ശ്വാസനാള സമ്മര്‍ദ്ദം ഹൃദയ പേശികളെ ദുര്‍ബ്ബലപ്പെടുത്തുക മാത്രമല്ല ഇത് ഹാര്‍ട്ട് അറ്റാക്കിലേക്കും നയിച്ചേന്നുവരാം.

 


ശ്വാസനാളസമ്മര്‍ദ്ദങ്ങളെ നിസാരമയി കണ്ട് അവഗണിച്ചാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ചില ശ്വാസനാളസമ്മര്‍ദ്ദങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവയാണ്. ഇത്തരം അവസ്ഥയില്‍ ചികിത്സകൊണ്ട് രോഗലക്ഷണങ്ങളെ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

 


ശ്വാസനാളസമ്മര്‍ദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അതിന്റെ ആദ്യനാളുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വരാം. വളരെ പതുക്കെയാണ് ഇത് ശരീരത്തില്‍ പ്രകടമാകുന്നതും ഗുരുതരമാകുന്നതും. ചില അവസരങ്ങളില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും രോഗ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാന്‍.

 


പ്രകടമായ രോഗലക്ഷണങ്ങള്‍:

 

ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന അപര്യാപ്തത അഥവാ ശ്വാസതടസം. തുടക്കത്തില്‍ അത് വ്യായാമം ചെയ്യുമ്പോള്‍ മാത്രമായിരിക്കും. പിന്നീട് വിശ്രമിക്കുന്ന വേളയിലും വെറുതെയിരിക്കുമ്പോഴും ശ്വസതടസം അനുഭവപ്പെടാം.


തളര്‍ച്ച, തലകറക്കം അല്ലെങ്കില്‍ മോഹാലസ്യം, നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ നെഞ്ചുവേദന, കണങ്കാല്‍ വേദന, അടിവയറ്റിലെ വേദന, ചുണ്ടുകളിലുണ്ടാകുന്ന നിറവ്യത്യാസം,
ഹൃദയമിടിപ്പിലും നാഡീതുടിപ്പിലും ഉണ്ടാവുന്ന അസന്തുലിതമായ വര്‍ദ്ധനവ്.

 

 

OTHER SECTIONS