ഉറക്കമില്ലായ്മ അമിതവണ്ണത്തിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍

By Avani Chandra.05 05 2022

imran-azhar

 

അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും ശരീരഭാരം കുറയ്ക്കുന്നു. ഇപ്പോള്‍ യൂറോപ്യന്‍ കോണ്‍ഗ്രസില്‍, പൊണ്ണത്തടി സംബന്ധിച്ച് നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലമായി കോപ്പന്‍ഹേഗന്‍ സര്‍വകലാശാല പറയുന്നത് മെച്ചപ്പെട്ടതും ദൈര്‍ഘ്യമേറിയതുമായ ഉറക്ക രീതികള്‍ ശരീരഭാരം നല്ല നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ്.

 

ആവശ്യത്തിന് അല്ലെങ്കില്‍ മെച്ചപ്പെട്ടതല്ലാത്ത ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഫാറ്റി ഡിപ്പോസിറ്റ് എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം, വീക്കം, ഹൃദ്രോഗം എന്നിവ മതിയായ ഉറക്കം ലഭിക്കാത്തതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറച്ചതിനു ശേഷം ശരീരഭാരം വീണ്ടെടുക്കുന്നതിനുള്ള ഒരു ഘടകമാണ് മെച്ചപ്പെട്ടതല്ലാത്ത ഉറക്കമെന്ന് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കൂടുതലായി പറയുന്നു.

 

പഠനം പ്രകാരം, 18 നും 65 നും ഇടയില്‍ പ്രായമുള്ള, പ്രത്യേകിച്ച് പൊണ്ണത്തടിയുള്ള 195 പേര്‍ 8 ആഴ്ചയായി വളരെ കുറഞ്ഞ കലോറി ഭക്ഷണക്രമം (800 കിലോ കലോറി/ദിവസം) പിന്തുടര്‍ന്നു. ഇത് ഇവരുടെ ശരീരഭാരം ശരാശരി 12% വരെ കുറച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചു. ധരിക്കാവുന്ന മോണിറ്ററുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് അവരുടെ ഉറക്ക ദൈര്‍ഘ്യം അളക്കുന്നത്. കൂടാതെ അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം പിറ്റ്‌സ്ബര്‍ഗ് സ്ലീപ്പ് ക്വാളിറ്റി ഇന്‍ഡക്‌സ് (PSQI) ഉപയോഗിച്ച് അളക്കുകയും ചെയ്തു.

 

ഒരു രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഒരു വര്‍ഷത്തിന് ശേഷം ആറ് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ശരാശരി 1.3 പോയിന്റ് വര്‍ദ്ധിച്ചതായി കണ്ടെത്തി. അതുപോലെ, നല്ലരീതിയില്‍ ഉറക്കംകിട്ടാത്തവരുടെ ബിഎംഐ ഒരു വര്‍ഷത്തിനു ശേഷം, മെച്ചപ്പെട്ട ഉറക്കമുള്ളവരെ അപേക്ഷിച്ച് 1.2 പോയിന്റ് വര്‍ദ്ധിച്ചു. പഠനം നിരീക്ഷണപരമാണെന്നും ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കുമെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും രചയിതാക്കള്‍ അഭിപ്രായപ്പെട്ടു.

 

മെച്ചപ്പെട്ട ഉറക്കം ശരീരഭാരം കുറയ്ക്കുന്നതില്‍ വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത പ്രധാനമാണ്. കാരണം നമ്മില്‍ പലര്‍ക്കും ഒപ്റ്റിമല്‍ ആരോഗ്യത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ ഉറക്കത്തിന്റെ ശുപാര്‍ശിത അളവ് ലഭിക്കുന്നില്ലെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സൈന്‍ ടോറെക്കോവ് പറഞ്ഞു.

 

യുകെയിലെയും യുഎസിലെയും പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊന്ന് പേര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്ന് മുന്‍ ഗവേഷണങ്ങള്‍ കണ്ടെത്തി. ആധുനിക ജീവിതത്തിലെ സമ്മര്‍ദ്ദം, കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഉപകരണങ്ങള്‍, തൊഴില്‍-ജീവിത രംഗങ്ങളിലെ ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. അതോടൊപ്പം, ആഴ്ചയില്‍ ഏകദേശം രണ്ട് മണിക്കൂര്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല ഉറക്കം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പഠനം കണ്ടെത്തി.

 

 

OTHER SECTIONS