മുഖക്കുരു അകറ്റാന്‍ വാളംപുളി

By web desk .21 11 2022

imran-azhar

 

രുചികൂട്ടാന്‍ ഉത്തമമായ വാളംപുളി ആഹാരത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.സൗന്ദര്യം സംരക്ഷിക്കാനും പ്രത്യേകിച്ച് മുഖക്കുരുവിന്റെ പ്രശ്നങ്ങളെ അകറ്റാനും പുളി സഹായിക്കും.വാളം പുളി ഉപയോഗിക്കുന്നതിലൂടെ ചര്‍മം ലോലമാകും. 

 

സ്ത്രീകളില്‍ കണ്ടുവരുന്ന നീര്‍ച്ചുഴിക്കുള്ള പ്രകൃതിദത്തമായ പരിഹാരത്തിനും പ്രകൃതിദത്തമായ മോയിസ്ചറൈസിംഗിനും ടോണിങ്ങിനുമെല്ലാം വാളംപുളി ഉപയോഗിക്കും.പ്രായാധിക്യത്തെ തടയാനും കഴുത്തിലുള്ള കറുത്ത പാടുകള്‍ മാറ്റാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും വളരെ ഉത്തമമാണ് വാളന്‍പുളി.

 

ഒരു ടീസ്പൂണ്‍ പുളിയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരിനോടൊപ്പം ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കാനും മുഖക്കരു മാറാനും
സഹായിക്കും.

 

തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ് വാളം പുളി. മുടി കൊഴിച്ചില്‍ തടഞ്ഞ് എണ്ണമയമുള്ളതും കട്ടി കുറഞ്ഞതുമായ ശിരോചര്‍മം ലഭിക്കാനായും വാളംപുളി ഉപയോഗിക്കാറുണ്ട്. 

 

 

 

OTHER SECTIONS